---
title: "വടകരയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ"
english_title: "stray dog attacked a school student in Vadakara Meppai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308586/stray-dog-attacked-a-school-student-in-vadakara-meppai"
published_at: "2025-08-14T22:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689e1885a8241_WhatsApp_Image_2025-08-14_at_10.39.21_PM.jpeg"
keywords: []
---

# വടകരയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ജില്ലയിൽ വീണ്ടും തെരുവുനായ ഭീതി. വടകര മേപ്പയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ. മേപ്പയിൽ പ്രശാന്തി നഗറിലാണ് വിദ്യാർഥിയെ ആക്രമിക്കാനായി തെരുവുനായ ഓടിഎത്തിയത്. കയ്യിലുണ്ടായിരുന്ന ബാഗുകൊണ്ട് പ്രതിരോധിച്ചതിനാൽ കുട്ടി നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടു. വീടിൻ്റെ പുറകിലെ വഴിയിലൂടെ വന്ന് മുൻഭാഗത്തേക്ക് എത്തിയ വിദ്യാർഥിയ്ക്കുനേരെയാണ് മൂന്നുതെരുവുനായകൾ പാഞ്ഞടുത്തത്. കയ്യിലുണ്ടായിരുന്ന ബാഗ് നായയുടെ മുഖത്തേക്കിട്ടതോടെ ഇവ പിന്തിരിഞ്ഞു പോകുകയായിരുന്നു. ഈ ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ജില്ലയിൽ വീണ്ടും തെരുവുനായ ഭീതി. വടകര മേപ്പയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ. മേപ്പയിൽ പ്രശാന്തി നഗറിലാണ് വിദ്യാർഥിയെ ആക്രമിക്കാനായി തെരുവുനായ ഓടിഎത്തിയത്. കയ്യിലുണ്ടായിരുന്ന ബാഗുകൊണ്ട് പ്രതിരോധിച്ചതിനാൽ കുട്ടി നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടു. വീടിൻ്റെ പുറകിലെ വഴിയിലൂടെ വന്ന് മുൻഭാഗത്തേക്ക് എത്തിയ വിദ്യാർഥിയ്ക്കുനേരെയാണ് മൂന്നുതെരുവുനായകൾ പാഞ്ഞടുത്തത്. കയ്യിലുണ്ടായിരുന്ന ബാഗ് നായയുടെ മുഖത്തേക്കിട്ടതോടെ ഇവ പിന്തിരിഞ്ഞു പോകുകയായിരുന്നു. ഈ ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കഴിഞ്ഞ ദിവസം നാദാപുരം മേഖലയിലും സമാനമായ രീതിയിൽ തെരുവുനായ്ക്കൂട്ടം വിദ്യാർത്ഥിക്ക് നേരെ അക്രമിക്കാനായി പാഞ്ഞടുത്തിരുന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന മദ്രസ വിദ്യാർത്ഥിക്കുന്നുനേരയാണ് ആൻ നായക്കൂട്ടം അക്രമിക്കാനായി പാഞ്ഞെത്തിയത് .

ആ സമയം റോഡിലൂടെ വന്ന ബൈക്ക് യാത്രക്കാരായ ദമ്പതികളും സ്കൂൾ ബസ് ഡ്രൈവറുടെയും സമയോചിത ഇടപെടലിലാണ് കുട്ടി കടിയേൽക്കാതെ രക്ഷപെട്ടത്. അതിനുപിന്നാലെ നാദാപുരത്തെ വാണിമേൽ , വളയം മേഖലയിലെ പത്തൊമ്പതോളം പേരെ തെരുവുനായ ആക്രമിച്ചിരുന്നു. ലൈൻമാനും , പത്ര വിതരണക്കാരനും ഉൾപ്പെടെ കടിയേറ്റിരുന്നു. ഇതിനുശേഷം നായയെ ചത്തനിലയിൽ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308586/stray-dog-attacked-a-school-student-in-vadakara-meppai)