---
title: "വെഞ്ഞാറമൂട് കൊലക്കേസ്;  പ്രതി അഫാൻ ആശുപത്രി വിട്ടു, ജയിലേക്ക് മാറ്റി"
english_title: "Venjaramoodu murder case accused Afan released from hospital, transferred to jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308566/venjaramoodu-murder-case-accused-afan-released-from-hospital-transferred-to-jail"
published_at: "2025-08-14T20:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dffbfe3246_afan.jpg"
keywords: []
---

# വെഞ്ഞാറമൂട് കൊലക്കേസ്;  പ്രതി അഫാൻ ആശുപത്രി വിട്ടു, ജയിലേക്ക് മാറ്റി

> **Lead Summary:** **തിരുവനന്തപുരം : **വെഞ്ഞാറമൂട്ടിൽ സഹോദരനും കാമുകിയുമടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.

## Article Content

**തിരുവനന്തപുരം : **വെഞ്ഞാറമൂട്ടിൽ സഹോദരനും കാമുകിയുമടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.

കഴിഞ്ഞ ഫെബ്രുവരി 24-നാണ് കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലപാതകങ്ങൾ നടന്നത്. വെഞ്ഞാറമൂട് പെരുമല ആർച്ച് ജങ്ഷനിലെ വീട്ടിൽ വെച്ച് അഫാൻ അഞ്ച് പേരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അച്ഛന്റെ അമ്മ സൽമാ ബീവി (91) , പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഷാഹിദ ബീവി (59) പിതൃസഹോദരന്റെ ഭാര്യ സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾക്ക് ശേഷം അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308566/venjaramoodu-murder-case-accused-afan-released-from-hospital-transferred-to-jail)