---
title: "തൊഴിൽ നൈപുണ്യ വികസന കേന്ദ്രം ഷേപ്പേഴ്സ് ഇൻറർനാഷ്ണൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും"
english_title: "Finance Minister K.N. Balagopal to inaugurate Shapers International Job Skills Development Center"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308558/finance-minister-kn-balagopal-to-inaugurate-shapers-international-job-skills-development-center"
published_at: "2025-08-14T19:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689def17d6c4e_kn.jpg"
keywords: []
---

# തൊഴിൽ നൈപുണ്യ വികസന കേന്ദ്രം ഷേപ്പേഴ്സ് ഇൻറർനാഷ്ണൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

> **Lead Summary:** കേരളത്തിലെ ആദ്യത്തെ സ്വകാര്യ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം ഷേപ്പേഴ്സ് ഇൻറർനാഷ്ണൽ ജോബ് ട്രെയിനിങ്ങ് ഹബ്ബിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 15 വൈകിട്ട് നാലിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും . എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ . ബിജു എബ്രഹാം പങ്കെടുക്കും. അഡ്മിഷൻ അടുത്ത വാരം ആരംഭിക്കുന്നതാണ് .

## Article Content

കേരളത്തിലെ ആദ്യത്തെ സ്വകാര്യ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം ഷേപ്പേഴ്സ് ഇൻറർനാഷ്ണൽ ജോബ് ട്രെയിനിങ്ങ് ഹബ്ബിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 15 വൈകിട്ട് നാലിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും . എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ . ബിജു എബ്രഹാം പങ്കെടുക്കും. അഡ്മിഷൻ അടുത്ത വാരം ആരംഭിക്കുന്നതാണ് .

സി.എൻ.സി ലേസർ , സി എൻ സി ബെൻഡിങ് , ഫാബ്രിക്കേഷൻ , കെമിക്കൽ ട്രീറ്റ്മെൻ്റ് , സ്പ്രേ പെയിൻ്റിങ് , പൗഡർ കോട്ടിങ്ങ് എന്നീ കോഴ്സുകളാണ് ഉണ്ടാവുക . സാങ്കേതിക വിദ്യയിൽ ഡിപ്ലോമ , എൻഞ്ചിനീയറിങ് എന്നിവ നേടിയെടുത്ത വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിന് 30,000 സ്ക്വയർ ഫീറ്റ് പ്ലാൻ്റാണ് ഒരുത്തിയിട്ടുള്ളത് . വിദേശത്ത് തൊഴിൽ സാധ്യത ഏറെയുള്ള കോഴ്സുകൾക്ക് വിദഗ്ദ്ധരാണ് പരിശീലനം നൽകുക . തൊഴിൽ വൈദഗ്ദ്ധ്യം നേടിയെടുക്കാൻ പോന്ന തരത്തിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിക്കുന്നത് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308558/finance-minister-kn-balagopal-to-inaugurate-shapers-international-job-skills-development-center)