---
title: "മൊകേരി സ്വദേശി ബാംഗ്ലൂരിൽ കാറിടിച്ച് മരിച്ചു; അപകടം സ്ഥാപനമടച്ച് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ "
english_title: "native of Mokeri near Panur died after being hit by a car in Bangalore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308555/native-of-mokeri-near-panur-died-after-being-hit-by-a-car-in-bangalore"
published_at: "2025-08-14T19:21:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/689dea0e34eb8_54.jpg"
keywords: []
---

# മൊകേരി സ്വദേശി ബാംഗ്ലൂരിൽ കാറിടിച്ച് മരിച്ചു; അപകടം സ്ഥാപനമടച്ച് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ 

> **Lead Summary:** പാനൂരിനടുത്തെ മൊകേരി സ്വദേശി ബാംഗ്ലൂരിൽ കാറിടിച്ച് മരിച്ചു. ബാംഗ്ലൂർ മൈസൂർ റോഡിൽ നായന ഹള്ളിയിൽ ബുധനാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. മൊകേരി നൊച്ചോളി പള്ളിക്കു സമീപത്തെ കുനിയിൽ സുരേഷ് നെയാണ് അമിത വേഗത്തിൽ വന്ന കാറിടിച്ച് തെറിപ്പിച്ചത്.

## Article Content

പാനൂരിനടുത്തെ മൊകേരി സ്വദേശി ബാംഗ്ലൂരിൽ കാറിടിച്ച് മരിച്ചു. ബാംഗ്ലൂർ മൈസൂർ റോഡിൽ നായന ഹള്ളിയിൽ ബുധനാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. മൊകേരി നൊച്ചോളി പള്ളിക്കു സമീപത്തെ കുനിയിൽ സുരേഷ് നെയാണ് അമിത വേഗത്തിൽ വന്ന കാറിടിച്ച് തെറിപ്പിച്ചത്.

ബേക്കറി നടത്തുകയായിരുന്ന സുരേഷ് സ്ഥാപനമടച്ച് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. ഗുരുതരമായ പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ ഇ കുമാരൻ - നാണി ദമ്പതികളുടെ മകനാണ്.ഷെറീനയാണ് ഭാര്യ.മാളവിക, അഭിമന്യു എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് രാത്രി 11ന് വീട്ടുവളപ്പിൽ നടക്കും .

അതിനിടെ മറ്റൊരു അപകടത്തിൽ ഇരിട്ടി-ഇരിക്കൂർ റോഡിൽ പടിയൂർ എസ്റ്റേറ്റിന് സമീപം മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി. ഇരിട്ടിയിൽ നിന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ വാതിൽ മുറിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ തന്നെ ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308555/native-of-mokeri-near-panur-died-after-being-hit-by-a-car-in-bangalore)