---
title: "അന്വേഷണത്തിൽ ഭരണനേതൃത്വത്തിന് എന്ത് കാര്യം?; അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ടിന് കോടതിയുടെ രൂക്ഷ വിമര്‍ശനം"
english_title: "ADGP Court strongly criticizes vigilance report that gave clean chit to ADGP Ajith Kumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308549/adgp-court-strongly-criticizes-vigilance-report-that-gave-clean-chit-to-adgp-ajith-kumar"
published_at: "2025-08-14T18:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689de171a1141_ajithkumar.jpg"
keywords: []
---

# അന്വേഷണത്തിൽ ഭരണനേതൃത്വത്തിന് എന്ത് കാര്യം?; അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ടിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

> **Lead Summary:** എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിൽ ഭരണനേതൃത്വത്തിന് എന്ത് കാര്യമെന്നാണ് കോടതി ഉത്തരവിൽ ചോദിച്ചത്.

## Article Content

എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിൽ ഭരണനേതൃത്വത്തിന് എന്ത് കാര്യമെന്നാണ് കോടതി ഉത്തരവിൽ ചോദിച്ചത്.

മുഖ്യമന്ത്രി വിജിലന്‍സ് തലവനായിരിക്കാമെങ്കിലും അത് ഭരണകാര്യം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിയുടെ അംഗീകാരം തേടിയത് നിയമവിരുദ്ധമെന്ന് വിജിലൻസ് കോടതി നിരീക്ഷിച്ചു. അജിത് കുമാറിന് അനുകൂലമായി ഭരണ നേതൃത്വത്തിന്‍റെ ഇടപെടൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുടെ അംഗീകാരമോ ഇടപെടലോ ആവശ്യമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ‌വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി ഈ മാസം 30ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തും. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും ഇനി തുടര്‍നടപടികള്‍. സാക്ഷിമൊഴികളും മറ്റും കോടതി നേരിട്ടാവും രേഖപ്പെടുത്തുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308549/adgp-court-strongly-criticizes-vigilance-report-that-gave-clean-chit-to-adgp-ajith-kumar)