---
title: "'പായലേ വിട പൂപ്പലേ വിട' ടാനിനും വിട ... മുഖത്തെ കരുവാളിപ്പ് മാറാൻ പറ്റിയ ഫേസ് പാക്ക് നോക്കാം "
english_title: "Homemade face packs to get rid of dark spots on the face"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308528/homemade-face-packs-to-get-rid-of-dark-spots-on-the-face"
published_at: "2025-08-14T17:08:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dcc1ab84c6_facep.jpg"
keywords: []
---

# 'പായലേ വിട പൂപ്പലേ വിട' ടാനിനും വിട ... മുഖത്തെ കരുവാളിപ്പ് മാറാൻ പറ്റിയ ഫേസ് പാക്ക് നോക്കാം 

> **Lead Summary:** **[** വേനൽക്കാലത്ത് സൂര്യരശ്മി ഏറ്റ് ഉണ്ടാകുന്ന കരുവാളിപ്പ് എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ചാണ് പറയുന്നത് . ചൂട് കൂടുന്നതിനനുസരിച്ച് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് .മുഖത്തും കഴുത്തിലും കണ്ണിനു ചുറ്റും കറുപ്പ് നിറം വരുന്നുന്നത് . വെയിലത്ത് പോയി വന്നാൽ ചർമ്മം പെട്ടെന്ന് ഡൾ ആവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി ക്ലിനിക്കൽ ട്രീറ്റ്‌മെന്റ്, വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ ( ഹോം റേമെഡീസ് ) എല്ലാമുണ്ട്.

## Article Content

**[** വേനൽക്കാലത്ത് സൂര്യരശ്മി ഏറ്റ് ഉണ്ടാകുന്ന കരുവാളിപ്പ് എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ചാണ് പറയുന്നത് . ചൂട് കൂടുന്നതിനനുസരിച്ച് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് .മുഖത്തും കഴുത്തിലും കണ്ണിനു ചുറ്റും കറുപ്പ് നിറം വരുന്നുന്നത് . വെയിലത്ത് പോയി വന്നാൽ ചർമ്മം പെട്ടെന്ന് ഡൾ ആവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി ക്ലിനിക്കൽ ട്രീറ്റ്‌മെന്റ്, വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ ( ഹോം റേമെഡീസ് ) എല്ലാമുണ്ട്.

> ക്ലിനിക്കൽ ട്രീറ്റ്‌മെന്റ്: ക്ലിനിക്കിൽ "ഡീ-ടാൻ തെറാപ്പി" (De-tan Therapy) പോലുള്ള ചികിത്സകൾ ലഭ്യമാണ്. ഇവ പെട്ടെന്ന് ഫലം നൽകുന്നതും കൂടുതൽ കാലം നിലനിൽക്കുന്നതുമാണ്.

വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ (Home Remedies): ഈ കാര്യങ്ങൾ സ്ഥിരമായി ചെയ്താൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ .

**കരുവാളിപ്പ് മാറാൻ വീട്ടിൽ ചെയ്ത നോക്കാവുന്ന പാക്കുകൾ നോക്കാം **.

1- ഫേസ് പാക്കാണ് തക്കാളി നീര്, തേൻ (ചെറുതേൻ ഉത്തമം), കടലമാവ്, ഒരു നുള്ള് മഞ്ഞൾപ്പൊടി (കസ്തൂരി മഞ്ഞൾ നല്ലതാണ്) ഈ ചേരുവകൾ നന്നായി യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടി പത്ത് മുതൽ പതിനഞ്ച് മിനിറ്റിനു ശേഷം ചെറുതായി മസ്സാജ് ചെയ്ത് കഴുകിക്കളയുക. ശേഷം ഒരു മോയിസ്ചറൈസർ പുരട്ടുന്നത് നല്ലതാണ്. വരണ്ട ചർമ്മമുള്ളവർക്ക് ഈ കൂട്ടിൽ പശുവിൻ പാലോ തൈരോ ചേർക്കാം. മുഖക്കുരു ഉള്ളവർ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

**ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം എന്ന നോക്കാം:**

*തക്കാളി: വിറ്റാമിൻ സി ധാരാളം അടങ്ങിയ തക്കാളി ഒരു സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റാണ്. ഇത് കരുവാളിപ്പ് മാറ്റി ചർമ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ സഹായിക്കുന്നു.*

*തേൻ: നല്ലൊരു മോയിസ്ചറൈസറാണ്. വെയിലേൽക്കുന്നത് മൂലം ചർമ്മത്തിനുണ്ടാകുന്ന ചെറിയ പൊള്ളൽ മാറ്റാനും പിഗ്മെന്റേഷൻ തടയാനും സഹായിക്കുന്നു.*

*കടലമാവ്: ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മം സ്വാഭാവികമായി പോളിഷ് ചെയ്യാനും സഹായിക്കുന്നു.*

*മഞ്ഞൾ: കരുവാളിപ്പ് മാറ്റാനും സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും കഴിവുണ്ട്.*

2-  ഫേസ് പാക്കാണ്  ഉരുളക്കിഴങ്ങിന്റെ നീര്, കടലമാവ്, തേൻ അല്ലെങ്കിൽ വെള്ളരിക്കയുടെ നീര്  നന്നായി യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക.പാക്ക് തയ്യാറാക്കി മുഖത്തും കഴുത്തിലും പുരട്ടുക. ഉരുളക്കിഴങ്ങ് നീര് പഞ്ഞിയിൽ മുക്കി മുഖം തുടയ്ക്കുന്നതും കണ്ണിന് മുകളിൽ ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞത് വെക്കുന്നതും നല്ലതാണ്.

**ഗുണങ്ങൾ നോക്കാം:**

*ഉരുളക്കിഴങ്ങും കരുവാളിപ്പ് മാറ്റാൻ സഹായിക്കുന്ന ഒരു സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റാണ്.*

*കണ്ണിനടിയിലെ കറുപ്പും ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറവും മാറാൻ ഇത് വളരെ ഫലപ്രദമാണ്.*

**പൊതുവായ നിർദ്ദേശങ്ങൾ:**

പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്. സൺസ്ക്രീൻ ഇട്ടാലും കുട, സ്കാർഫ്, തൊപ്പി എന്നിവ ഉപയോഗിച്ച് മുഖത്തും കഴുത്തിലും വെയിൽ നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ഈ പാക്കുകൾ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നത് നല്ല ഫലം നൽകും. ഈ ഫേസ് പാക്കുകൾ നിങ്ങൾക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ചർമ്മത്തിൽ അലർജിയുണ്ടാകുമോ എന്ന് അറിയാൻ കയ്യിലോ കഴുത്തിലോ അല്പം തേച്ചു പിടിപ്പിച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308528/homemade-face-packs-to-get-rid-of-dark-spots-on-the-face)