---
title: "രുചിയിൽ ഡ്രാഗൺ, ചിക്കനിൽ മാജിക്; ഇതാ കിടിലൻ 'ഡ്രാഗൺ ചിക്കൻ' ഈ ചൈനീസ് വിഭവം ഇനി വീട്ടിലുണ്ടാക്കാം"
english_title: "Dragon in flavor, magic in chicken; here is the stunning 'Dragon Chicken' that can now be made at home."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308523/dragon-in-flavor-magic-in-chicken-here-is-the-stunning-dragon-chicken-that-can-now-be-made-at-home"
published_at: "2025-08-14T16:49:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dc67bc2114_WhatsApp_Image_2025-08-14_at_4.08.58_AM.jpeg"
keywords: []
---

# രുചിയിൽ ഡ്രാഗൺ, ചിക്കനിൽ മാജിക്; ഇതാ കിടിലൻ 'ഡ്രാഗൺ ചിക്കൻ' ഈ ചൈനീസ് വിഭവം ഇനി വീട്ടിലുണ്ടാക്കാം

> **Lead Summary:** **[**​നാവിൽ വെള്ളമൂറുന്ന, ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്ന ഒരു കിടിലൻ ചിക്കൻ വിഭവമാണ് ഡ്രാഗൺ ചിക്കൻ. ചൈനീസ് വിഭവങ്ങളെ ഇഷ്ടപ്പെടുന്ന ആർക്കും ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. എരിവും മധുരവും ഒരുപോലെ ചേരുന്ന ഈ വിഭവം നിങ്ങളുടെ തീൻമേശയിലെ താരമാകും, ഉറപ്പ്! നിങ്ങളുടെ വീട്ടിൽ ഒരടിപൊളി വിരുന്ന് നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഡ്രാഗൺ ചിക്കൻ തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയവും മതി. ഇനി പാചകപ്പുരയിലേക്ക് പോകാം, ഈ രുചികരമായ ഡ്രാഗൺ ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം!

## Article Content

**[**​നാവിൽ വെള്ളമൂറുന്ന, ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്ന ഒരു കിടിലൻ ചിക്കൻ വിഭവമാണ് ഡ്രാഗൺ ചിക്കൻ. ചൈനീസ് വിഭവങ്ങളെ ഇഷ്ടപ്പെടുന്ന ആർക്കും ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. എരിവും മധുരവും ഒരുപോലെ ചേരുന്ന ഈ വിഭവം നിങ്ങളുടെ തീൻമേശയിലെ താരമാകും, ഉറപ്പ്! നിങ്ങളുടെ വീട്ടിൽ ഒരടിപൊളി വിരുന്ന് നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഡ്രാഗൺ ചിക്കൻ തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയവും മതി. ഇനി പാചകപ്പുരയിലേക്ക് പോകാം, ഈ രുചികരമായ ഡ്രാഗൺ ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം!

**ചേരുവകൾ:**

​ചിക്കൻ ബ്രസ്റ്റ് പീസ് - 500 ഗ്രാം

കോൺഫ്ലവർ - ഒരു ടേബിൾ സ്പൂൺ

​ കുരുമുളക് പൊടി - അര ടീസ്പൂൺ

​ഉപ്പ് - ആവിശ്യത്തിന്

മുട്ട - ഒരെണം

​വിനാഗിരി - ഒരു ടീസ്പൂൺ

​വെള്ളം - ഒരു ടേബിൾ സ്പൂൺ

എള്ളെണ്ണ അല്ലെങ്കിൽ ഏതെങ്കിലും ഓയിൽ - ആവിശ്യത്തിന്

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ

​വറ്റൽ മുളക് - രണ്ടെണം

കാഷ്യൂനട്ട് - അഞ്ചെണം

​സവാള - ഒരെണം

​ക്യാപ്സിക്കം - ഒരെണം

കാഷ്യൂനട്ട് പേസ്റ്റ് - ഒരു ടീസ്പൂൺ

​കെച്ചപ്പ് - ഒരു ടീസ്പൂൺ

സോയ സോസ് - ഒരു ടീസ്പൂൺ

​റൈസ് വിനെഗർ - ഒരു ടീസ്പൂൺ

സിറാച്ച (ഏത് ചില്ലി സോസും ഉപയോഗിക്കാം) - ഒരു ടീസ്പൂൺ

​തേൻ - കൽ ടീസ്പൂൺ

​വെള്ള എള്ള് - കൽ ടീസ്പൂൺ

​സ്പ്രിംഗ് ഒനിയൻ - ഒരു ടീസ്പൂൺ

**​തയ്യാറാക്കുന്ന വിധം:**

​ചിക്കൻ ബ്രസ്റ്റ് പീസ് നീളത്തിൽ മുറിക്കുക. ​അതിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ, അര ടീസ്പൂൺ കുരുമുളക് പൊടി, ആവിശ്യത്തിന് ഉപ്പ്, ഒരു മുട്ട, ഒരു ടീസ്പൂൺ വിനാഗിരി, ഒരു ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് 30 മിനിറ്റ് കുഴച്ചു വെക്കുക. ​ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാവുബോൾ അതിലേക്ക് കുഴച്ചു വെച്ച ചിക്കൻ ഓരോന്നായി ഇട്ട് നന്നായി പൊരിച്ചെടുക്കുക. ​ഇതേ പാനിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, രണ്ട് വറ്റൽ മുളക്, അഞ്ച് കാഷ്യൂനട്ട് എന്നിവ ചേർത്ത് വഴറ്റുക. ​അതിലേക്ക് ഒരു സവാള, ഒരു ക്യാപ്സിക്കം എന്നിവ നീളത്തിൽ അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക. പിന്നീട് കാഷ്യൂനട്ട് പേസ്റ്റ്, കെച്ചപ്പ്, സോയ സോസ്, റൈസ് വിനെഗർ, സിറാച്ച, തേൻ എന്നിവ അളവ് അനുസരിച്ച് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ​ഒരു ടീസ്പൂൺ കോൺഫ്ലവർ അല്പം വെള്ളത്തിൽ കലക്കി ഈ മിശ്രിതത്തിലേക്ക് ഒഴിച്ച് ഹൈ ഫ്ലെയിമിൽ മൂന്ന് മിനിറ്റ് വേവിക്കുക. അതിലേക്ക് നേരത്തെ പൊരിച്ചുവെച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കുക. അവസാനമായി വെള്ള എള്ള്, സ്പ്രിംഗ് ഒനിയൻ എന്നിവ ചേർത്ത് അലങ്കരിക്കുക. ഈ ഡ്രാഗൺ ചിക്കൻ പൊറോട്ട, ചപ്പാത്തി, അല്ലെങ്കിൽ നെയ്ച്ചോറ് എന്നിവയുടെ കൂടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308523/dragon-in-flavor-magic-in-chicken-here-is-the-stunning-dragon-chicken-that-can-now-be-made-at-home)