---
title: "ജമ്മുകശ്മീരിൽ മേഘവിസ്ഫോടനം; മിന്നൽപ്രളയത്തിൽ പത്ത് മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു"
english_title: "Cloudburst in Jammu and Kashmir 10 dead in flash floods rescue operations in progress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308505/cloudburst-in-jammu-and-kashmir-10-dead-in-flash-floods-rescue-operations-in-progress"
published_at: "2025-08-14T15:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689db21f6f2d9_iiiiy.jpg"
keywords: []
---

# ജമ്മുകശ്മീരിൽ മേഘവിസ്ഫോടനം; മിന്നൽപ്രളയത്തിൽ പത്ത് മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

> **Lead Summary:** **ശ്രീന​ഗർ: ( **[www.truevisionnews.com]** ) **ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ പത്ത് പേർ മരിച്ചു. കിഷ്ത്വാറിലെ ചൊസിതി മേഖലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. നിരവധിപേർ മിന്നൽ പ്രളയത്തിൽ അകപ്പെട്ടതായിട്ടാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

## Article Content

**ശ്രീന​ഗർ: ( **[www.truevisionnews.com]** ) **ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ പത്ത് പേർ മരിച്ചു. കിഷ്ത്വാറിലെ ചൊസിതി മേഖലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. നിരവധിപേർ മിന്നൽ പ്രളയത്തിൽ അകപ്പെട്ടതായിട്ടാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എൻ ഡി ആർ എഫ്,എസ് ഡി ആർ എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുള്ളതായി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308505/cloudburst-in-jammu-and-kashmir-10-dead-in-flash-floods-rescue-operations-in-progress)