---
title: "പണിയെടുത്ത് ജീവിക്കാൻ വയ്യാതായി...; വാഹനം നന്നാക്കാമെന്ന് പറഞ്ഞ് വാഹന ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി, അറസ്റ്റ് "
english_title: "Youth arrested for defrauding vehicle owner of lakhs kottayam "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308502/youth-arrested-for-defrauding-vehicle-owner-of-lakhs-kottayam"
published_at: "2025-08-14T15:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689db0552f91e_ARREST.jpg"
keywords: []
---

# പണിയെടുത്ത് ജീവിക്കാൻ വയ്യാതായി...; വാഹനം നന്നാക്കാമെന്ന് പറഞ്ഞ് വാഹന ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി, അറസ്റ്റ് 

> **Lead Summary:** വാഹന ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ . പാലാ പുലിയന്നൂർ സ്വദേശിയായ ജോമോന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്സർ വാഹനം നന്നാക്കി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. രണ്ടര ലക്ഷത്തിൽ പരം രൂപയും 15 ലക്ഷം രൂപ വിലവരുന്ന വാഹനത്തിന്റെ എൻജിനും കൈവശപ്പെടുത്തിയ പ്രതി സൗന്ദരരാജനെ കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

വാഹന ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ . പാലാ പുലിയന്നൂർ സ്വദേശിയായ ജോമോന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്സർ വാഹനം നന്നാക്കി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. രണ്ടര ലക്ഷത്തിൽ പരം രൂപയും 15 ലക്ഷം രൂപ വിലവരുന്ന വാഹനത്തിന്റെ എൻജിനും കൈവശപ്പെടുത്തിയ പ്രതി സൗന്ദരരാജനെ കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ജോമോന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്സർ കേടായതിനെ തുടർന്ന് ജോമോൻ സുഹൃത്തുവഴി പരിചയപ്പെട്ട തമിഴ്നാട് സ്വദേശി സൗന്ദരരാജനെ വാഹനം നന്നാക്കുന്നതിനായി ഏൽപ്പിച്ചത്. അയാൾ സ്ഥലത്തെത്തി വാഹനത്തിന്റെ എൻജിനും അനുബന്ധ സാധനങ്ങളും അഴിച്ച് വയ്ക്കുകയും ചെയ്തു. പിന്നീട് സൗന്ദരരാജന്റെ ആവശ്യപ്രകാരം അഴിച്ചുവെച്ച 15 ലക്ഷം രൂപ വിലവരുന്ന എൻജിൻ കൊറിയർ മുഖേന സേലത്തേക്ക് അയച്ചു കൊടുത്തു.

സ്പെയർപാർട്സ് വാങ്ങുന്നതിനും പണിക്കൂലിയും കൊറിയർ ചാർജും മറ്റുമായി 2025 ഏപ്രിൽ മെയ് മാസങ്ങളിലായി 268095 രൂപ പലപ്പോഴായി സൗന്ദരരാജന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ പണവും വാഹനത്തിന്‍റെ എൻജിനും തിരിച്ചു കൊടുക്കാതെയും വാഹനത്തിന്റെ കേടുപാടുകൾ തീർത്തു കൊടുക്കാതെയും ഇയാൾ വാഹന ഉടമയെ കബളിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308502/youth-arrested-for-defrauding-vehicle-owner-of-lakhs-kottayam)