---
title: "അന്നാമേരിയെ പേടിക്കണം....! കണ്ണൂർ തളിപ്പറമ്പിൽ അമിതവേഗതയിൽ ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്"
english_title: "Case filed against bus driver who drove at high speed in Kannur Thaliparam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308464/case-filed-against-bus-driver-who-drove-at-high-speed-in-kannur-thaliparam"
published_at: "2025-08-14T12:58:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/689d904c982e6_hjghjh.jpg"
keywords: []
---

# അന്നാമേരിയെ പേടിക്കണം....! കണ്ണൂർ തളിപ്പറമ്പിൽ അമിതവേഗതയിൽ ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ് (കണ്ണൂർ): ( **[www.truevisionnews.com]** )** അമിതവേഗതയില്‍ അശ്രദ്ധമായും അജാഗ്രതയിലും ബസ് ഓടിച്ച ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. ചെമ്പന്തൊട്ടി-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍-13 യു 5868 അന്നാമേരി ബസ് ഡ്രൈവര്‍ ചെമ്പന്തൊട്ടി കൊക്കായിയിലെ വിലങ്ങുപാറ വീട്ടില്‍ മനു ജോസഫിന്റെപേരിലാണ് കേസ്.

## Article Content

**തളിപ്പറമ്പ് (കണ്ണൂർ): ( **[www.truevisionnews.com]** )** അമിതവേഗതയില്‍ അശ്രദ്ധമായും അജാഗ്രതയിലും ബസ് ഓടിച്ച ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. ചെമ്പന്തൊട്ടി-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍-13 യു 5868 അന്നാമേരി ബസ് ഡ്രൈവര്‍ ചെമ്പന്തൊട്ടി കൊക്കായിയിലെ വിലങ്ങുപാറ വീട്ടില്‍ മനു ജോസഫിന്റെപേരിലാണ് കേസ്.

ഇന്നലെ രാവിലെ 9.47 ന് കുറുമാത്തൂര്‍ സ്‌ക്കൂളിന് സമീപം സംസ്ഥാനപാതയില്‍ തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മനുഷ്യജീവന് അപകടം വരുത്തുന്നവിധത്തില്‍ അശ്രദ്ധയിലും അജാഗ്രതയിലും ബസ് ഓടിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ടത്.

സംസ്ഥാനപാതയില്‍ നിരവധി ബസുകള്‍ അമിതവേഗതില്‍ സര്‍വീസ് നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്നും തുടര്‍പരിശോധന ഉണ്ടാവുമെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308464/case-filed-against-bus-driver-who-drove-at-high-speed-in-kannur-thaliparam)