---
title: "ആഹാ കൊള്ളാലോ കളി ...; ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിൽ "
english_title: "RSS leader arrested with ganja in Adoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308451/rss-leader-arrested-with-ganja-in-adoor"
published_at: "2025-08-14T12:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d855ec3bcb_ARREST.jpg"
keywords: []
---

# ആഹാ കൊള്ളാലോ കളി ...; ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിൽ 

> **Lead Summary:** അടൂരില്‍ ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിന്‍ ചന്ദ്രനാണ് എക്‌സൈസ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ ഫ്ലാറ്റില്‍ നിന്നാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്.

## Article Content

അടൂരില്‍ ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിന്‍ ചന്ദ്രനാണ് എക്‌സൈസ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ ഫ്ലാറ്റില്‍ നിന്നാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്.

ആര്‍ എസ് എസ് പ്രവര്‍ത്തകനായ ജിതിന്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന് അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ഏറെനാളായി പ്രതി എക്‌സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഇയാള്‍ ലഹരി പദാര്‍ഥങ്ങള്‍ കൈമാറുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പരിശോധനാ വേളയില്‍ പ്രതിയുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി പാക്കറ്റില്‍ സൂക്ഷിച്ച കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.

എൻ ഡി പി എസ് ആക്ട് പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജിതിനെ എക്‌സൈസ് അറസ്റ്റ് ചെയ്യുന്നത്. ആര്‍ എസ് എസ് നേതാവിന്റെ നിരോധിത ലഹരി വില്പനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. ജിതിനെ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ പറ്റിയും എക്‌സൈസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

സംസ്ഥാന വ്യാപകമായി എക്‌സൈസ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ജിതിനെയും പിടികൂടുന്നത്. ആര്‍ എസ് എസ് നേതാവായ ജിതിന്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടോ എന്നും എക്‌സൈസ് സംശയിക്കുന്നുണ്ട്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി മുന്‍പ് സമാനമായ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നു എക്‌സൈസ് പരിശോധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308451/rss-leader-arrested-with-ganja-in-adoor)