---
title: "സ്വർണം  വാങ്ങാൻ വേഗം വിട്ടോളൂ ....; ഇന്നും പവന്റെ വില 75000 ത്തിന് താഴെ!"
english_title: "Today's gold price in the state August14"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308422/todays-gold-price-in-the-state-august14"
published_at: "2025-08-14T11:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d74fae4fff_GOLD.jpg"
keywords: []
---

# സ്വർണം  വാങ്ങാൻ വേഗം വിട്ടോളൂ ....; ഇന്നും പവന്റെ വില 75000 ത്തിന് താഴെ!

> **Lead Summary:** സ്വർണ്ണം വാങ്ങാൻ വേഗം വിട്ടോളൂ ... സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണനിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച 640 രൂപ കുറഞ്ഞതോടെ പവന്റെ വില 75000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,360 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 8100 രൂപ നൽകേണ്ടി വരും.

## Article Content

സ്വർണ്ണം വാങ്ങാൻ വേഗം വിട്ടോളൂ ... സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണനിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച 640 രൂപ കുറഞ്ഞതോടെ പവന്റെ വില 75000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,360 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 8100 രൂപ നൽകേണ്ടി വരും.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1400 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. റെക്കോർഡ് വിലയായ 75760 വരെ എത്തിയ ശേഷമാണ് വില ഇടിയുന്നത്.

വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9295 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7630 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5940 ആണ്. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 123 രൂപയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308422/todays-gold-price-in-the-state-august14)