---
title: "കണ്ണൂരിൽ  ആർഎസ്എസ് പ്രവർത്തകന് മർദ്ദനമേറ്റ സംഭവം; ഇരുപത്തിയഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസ്"
english_title: "RSS worker beaten up in Kannur; Case filed against 25 CPM workers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308412/rss-worker-beaten-up-in-kannur-case-filed-against-25-cpm-workers"
published_at: "2025-08-14T10:31:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/689d6f426b285_CPM.jpg"
keywords: []
---

# കണ്ണൂരിൽ  ആർഎസ്എസ് പ്രവർത്തകന് മർദ്ദനമേറ്റ സംഭവം; ഇരുപത്തിയഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** കണ്ണൂർ മയ്യിലിൽ ആർഎസ്എസ് പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത മടങ്ങുകയായിരുന്ന ആർഎസ്എസ് പ്രവർത്തകനാണ് മർദ്ദനമേറ്റത്. കൊളച്ചേരി സ്വദേശി രജിത്തിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഇരുപത്തിയഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ മയ്യിലിൽ ആർഎസ്എസ് പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത മടങ്ങുകയായിരുന്ന ആർഎസ്എസ് പ്രവർത്തകനാണ് മർദ്ദനമേറ്റത്. കൊളച്ചേരി സ്വദേശി രജിത്തിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഇരുപത്തിയഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം പാനൂർ വള്ളങ്ങാട് സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. വള്ളങ്ങാട് നന്ദവനത്തിൽ രവീന്ദ്രൻ്റെ മകൻ വൈശാഖിനെ (26)യാണ് നാലംഗ സംഘം ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി നൽകിയത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമാക്കി.

മാരകമായി പരിക്കേറ്റ വൈശാഖിനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈശാഖിൻ്റെ പരാതിയിൽ പാനൂർ സ്വദേശികളായ അഖിൽ, രതീഷ്, സുജേഷ്, അജേഷ് എന്നിവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു. ആഗസ്റ്റ് 6 ന് രാത്രി 8.30 ന് വള്ളങ്ങാട് കുട്ട പീടികയ്ക്ക് സമീപം വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308412/rss-worker-beaten-up-in-kannur-case-filed-against-25-cpm-workers)