---
title: "ഹിമാചൽ പ്രദേശില്‍ മിന്നൽ പ്രളയവും മേഘവിസ്ഫോടനവും, ഒരാൾക്ക് പരിക്ക്; സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു "
english_title: "Flash floods and cloudburst in Himachal Pradesh one injured Army led rescue operation continues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308397/flash-floods-and-cloudburst-in-himachal-pradesh-one-injured-army-led-rescue-operation-continues"
published_at: "2025-08-14T08:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d57ac57507_flood.jpg"
keywords: []
---

# ഹിമാചൽ പ്രദേശില്‍ മിന്നൽ പ്രളയവും മേഘവിസ്ഫോടനവും, ഒരാൾക്ക് പരിക്ക്; സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു 

> **Lead Summary:** ഹിമാചൽ പ്രദേശില്‍ മിന്നൽ പ്രളയവും മേഘവിസ്ഫോടനവും. പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ ഒരാൾക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടു.

## Article Content

ഹിമാചൽ പ്രദേശില്‍ മിന്നൽ പ്രളയവും മേഘവിസ്ഫോടനവും. പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ ഒരാൾക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308397/flash-floods-and-cloudburst-in-himachal-pradesh-one-injured-army-led-rescue-operation-continues)