---
title: "കോഴിക്കോട് ഫറോക്കിൽ പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ പ്രതി പിടിയിൽ"
english_title: "Suspect who escaped from police custody in Kozhikode Farok arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308394/suspect-who-escaped-from-police-custody-in-kozhikode-farok-arrested-new"
published_at: "2025-08-14T08:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d541abd178_ty67.jpg"
keywords: []
---

# കോഴിക്കോട് ഫറോക്കിൽ പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ പ്രതി പിടിയിൽ

> **Lead Summary:** **കോഴിക്കോട്:[ **ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. അസം സ്വദേശി പ്രസൺ ജിത്തിനെയാണ് ഫറോക്ക് സ്കൂളിന് സമീപത്ത് നിന്ന് പിടികൂടിയത്.

## Article Content

**കോഴിക്കോട്:[ **ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. അസം സ്വദേശി പ്രസൺ ജിത്തിനെയാണ് ഫറോക്ക് സ്കൂളിന് സമീപത്ത് നിന്ന് പിടികൂടിയത്.

കയ്യിൽ വിലങ്ങണിയിച്ച് ബെഞ്ചിൽ ഇരുത്തിയ പ്രസൺ ജിത്ത് പൊലീസിൻ്റെ ശ്രദ്ധ മാറിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റിലായ പ്രസൺ ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പാണ് രക്ഷപ്പെട്ടത്. പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിലാണ് ഇയാളെ വീണ്ടും പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ, മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. പ്രതികൾ എത്തിയ വാഹനവും തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീറിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഇതുവരെയും ഷമീറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നലെ കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബലമായി പിടിച്ചു കയറ്റുന്ന സമയത്ത് ഷെമീർ എതിർക്കുന്നതും നിലവിളിക്കുന്ന ശബ്ദവും ദൃശ്യങ്ങളിൽ വ്യക്തമാണ്. തട്ടിക്കൊണ്ടുപോയവർ തൃശ്ശൂർ‌ സ്വദേശികളാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. മലപ്പുറം പാണ്ടിക്കാട് വട്ടിപറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് തട്ടിക്കൊണ്ടുപോയത്. പാണ്ടിക്കാട് വിന്നേഴ്‌സ് ഗ്രൗണ്ടിന് അടുത്ത് താമസിക്കുന്ന ഷമീർ‌ വിദേശത്തായിരുന്നു. ഗൾഫിൽ ബിസിനസ് ചെയ്യുന്നയാളാണ്. ഓ​ഗസ്റ്റ് 4നാണ് നാട്ടിൽ വന്നത്. എന്താണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ എന്ന് വ്യക്തമല്ല. വിദേശത്തെ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണോ എന്നാണ് സംശയം. ഇന്നോവ കാറിലാണ് കിന്ഡനാപ്പിംഗ് ടീം എത്തിയതെന്നാണ് വിവരം. പിടിയിലായ രണ്ടുപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308394/suspect-who-escaped-from-police-custody-in-kozhikode-farok-arrested-new)