---
title: "കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടെ അണലിയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "housewife died who was undergoing treatment for a snakebite in Kodungallur "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308393/housewife-died-who-was-undergoing-treatment-for-a-snakebite-in-kodungallur"
published_at: "2025-08-14T08:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d51d2b22e5_death.jpg"
keywords: []
---

# കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടെ അണലിയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** കൊടുങ്ങല്ലൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭയിലെ ഒന്നാംവാർഡ് പറപ്പുള്ളി ബസാർ കൊല്ലിയിൽ ജസ്‌നയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടുവളപ്പിലെ കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടെ അണലിയുടെ കടിയേൽക്കുകയായിരുന്നു. തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: നിസാർ (കൊടുങ്ങല്ലൂർ വടക്കേനടയിലെ നാസ് കളക്ഷൻസ് ഉടമ). മക്കൾ: നാസിം, നഹ്‌ല, ജെന്ന.

## Article Content

കൊടുങ്ങല്ലൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭയിലെ ഒന്നാംവാർഡ് പറപ്പുള്ളി ബസാർ കൊല്ലിയിൽ ജസ്‌നയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടുവളപ്പിലെ കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടെ അണലിയുടെ കടിയേൽക്കുകയായിരുന്നു. തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: നിസാർ (കൊടുങ്ങല്ലൂർ വടക്കേനടയിലെ നാസ് കളക്ഷൻസ് ഉടമ). മക്കൾ: നാസിം, നഹ്‌ല, ജെന്ന.

മറ്റൊരു സംഭവത്തിൽ, വടകര വളളിക്കാട് ടൗണിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വടകര സ്വദേശി കപ്പൊയിൽ അമൽ കൃഷ്ണ (27) യാണ് മരിച്ചത് . കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന അമലിലെ വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയിരുന്നു. നാദാപുരം ഭാഗത്ത് നിന്നും വന്ന കാർ വടകര ഭാഗത്തേക്കാണ് പോയത്.

പിന്നാലെ നാട്ടുകാർ ചേർന്ന് വടകര പാര്‍ക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരിച്ചത്. കാർ കണ്ടെത്താൻ മേഖലയിലെ സിസി ടിവി ഉൾപ്പടെ പരിശോധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308393/housewife-died-who-was-undergoing-treatment-for-a-snakebite-in-kodungallur)