---
title: "പി വി അൻവർ നാലാം പ്രതി; കെഎഫ്‌സിയിൽ നിന്ന് 12 കോടി തട്ടിയ സംഭവത്തിൽ വിജിലൻസ് കേസെടുത്തു, ഉദ്യോഗസ്ഥരും പ്രതി പട്ടികയിൽ"
english_title: "PV Anwar is the fourth accused Vigilance has registered a case in the case of embezzling Rs 12 crore from KFC officials are also on the list of accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308355/pv-anwar-is-the-fourth-accused-vigilance-has-registered-a-case-in-the-case-of-embezzling-rs-12-crore-from-kfc-officials-are-also-on-the-list-of-accused"
published_at: "2025-08-13T21:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cba28d0c40_gfg.jpg"
keywords: []
---

# പി വി അൻവർ നാലാം പ്രതി; കെഎഫ്‌സിയിൽ നിന്ന് 12 കോടി തട്ടിയ സംഭവത്തിൽ വിജിലൻസ് കേസെടുത്തു, ഉദ്യോഗസ്ഥരും പ്രതി പട്ടികയിൽ

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) **മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) ഓഫിസിൽ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി.വി. അൻവർ 12 കോടി വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് റെയ്ഡ്. തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) **മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) ഓഫിസിൽ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി.വി. അൻവർ 12 കോടി വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് റെയ്ഡ്. തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

2015 ൽ 12 കോടി എടുത്ത വായ്പ 22 കോടിയായി എന്നാണ് പരാതി. കേസിൽ നാലാം പ്രതിയാണ് അൻവർ. ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നും ലോൺ അനുവദിക്കുന്നതിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നുമാണ് അൻവറിനെതിരായ കുറ്റം. മതിയായ രേഖകൾ ഇല്ലാതെ പണം കടമായി നൽകി, തിരിച്ചടയ്ക്കാനുള്ള കെൽപ്പ് ഉണ്ടോയെന്ന് പരിശോധിച്ചില്ല എന്നിവയാണ് പ്രതികൾക്കെതിരായ പ്രാഥമിക കണ്ടെത്തൽ.

കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തിവച്ചുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കെഎഫ്സി ചീഫ് മാനേജര്‍ അബ്ദുൽ മനാഫ്, ഡപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്നിക്കൽ ഓഫിസര്‍ മുനീര്‍ അഹമ്മദ്, പി.വി. അൻവര്‍, അൻവറിന്റെ സുഹൃത്ത് സിയാദ് എന്നിവരാണ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308355/pv-anwar-is-the-fourth-accused-vigilance-has-registered-a-case-in-the-case-of-embezzling-rs-12-crore-from-kfc-officials-are-also-on-the-list-of-accused)