---
title: "കോഴിക്കോട് ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി"
english_title: "The suspect escaped from Farooq police custody."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308351/the-suspect-escaped-from-farooq-police-custody-new"
published_at: "2025-08-13T21:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cb385b24ec_5.jpg"
keywords: []
---

# കോഴിക്കോട് ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി. ഫറോക്ക് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയാണ് ചാടിപ്പോയത്. അസം സ്വദേശി പ്രസൺ ജിത്ത് ആണ് ചാടിപ്പോയത്. സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി. ഫറോക്ക് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയാണ് ചാടിപ്പോയത്. അസം സ്വദേശി പ്രസൺ ജിത്ത് ആണ് ചാടിപ്പോയത്. സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കയ്യിൽ വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ഉത്തർപ്രദേശ് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെയാണ് പ്രസൺജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റിലായ പ്രസൺ ജിത്തിനെ ഇന്ന് കോടതിയിൽ കൊണ്ടുപോകാൻ നിൽക്കുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. വിലങ്ങണിയിച്ചു ബെഞ്ചിൽ ഇരുത്തിയതായിരുന്നു പൊലീസ്. അതിനിടെ, പൊലീസിന്റെ ശ്രദ്ധ തെറ്റിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി നിലവിൽ തെരച്ചിൽ തുടരുകയാണ്.

മറ്റൊരു സംഭവത്തിൽ, യുവതിയെ സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് തെറ്റിധരിപ്പിച്ച് സുഹൃത്തുക്കളുടെ വാടക വീട്ടിൽ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അങ്കമാലി സ്വദേശി അക്ഷയെയാണ് (23) പൊലീസ് പിടികൂടിയത്.

വിവാഹ വാഗ്ദാനം നൽകി, പല സ്ഥലങ്ങളിലും കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്ത ചിത്രങ്ങളും വീഡിയോകളും അക്ഷയ് ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.

ലൈംഗികമായി യുവതിയെ ഉപയോഗിച്ച ശേഷം വിവാഹം ചെയ്യില്ലെന്ന് പറഞ്ഞ് യുവാവ് കാലുമാറി. യുവതി പ്രശ്നമുണ്ടാക്കിയതോടെ നഗ്ന വിഡിയോകളും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കല്യാണം നടക്കില്ലെന്ന് തീര്‍ത്ത് പറയുകയുമായിരുന്നു.

കോടതിയിൽ ഹാജരാക്കിയത്. കൊടകര പൊലീസ് സബ് ഇൻസ്‌പെക്ടർ ജി. സുരേഷ്, എ.എസ്.ഐമാരായ ഗോകുലൻ, ആഷ്‌ലിൻ ജോൺ, ജി.എസ്.സി.പി.ഒ സഹദ് എന്നിവർ ചേർന്നാണ് അക്ഷയെ കുടുക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308351/the-suspect-escaped-from-farooq-police-custody-new)