---
title: "പാസിങ് ഷോ ഒന്നു നുകർന്നാൽ മനം ചൂടു പിടിക്കും"
english_title: "Passing Show Cigarettes During the partition of Pakistan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308343/passing-show-cigarettes-during-the-partition-of-pakistan"
published_at: "2025-08-13T20:00:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ca1e25359d_PASSING_SHOW.jpg"
keywords: []
---

# പാസിങ് ഷോ ഒന്നു നുകർന്നാൽ മനം ചൂടു പിടിക്കും

> **Lead Summary:** ** **മുംബൈ നഗരം സ്വതേവ സുന്ദരിയാണെങ്കിലും ഇപ്പോൾ ഒരു മണവാട്ടിയെ പോലെ കൂടുതൽ സുന്ദരിയായിരിക്കുന്നു . വിപണിയിലെ തിക്കിലും തിരക്കിലും ഒരു ചായ പാത്രം ചൂട് ആവി മുകളിലേക്ക് ഊതി വിട്ട് വട്ടത്തിലും ചുരുളിലും ഉരുണ്ട് കയറുന്നത് കാണാം . ഭേണ്ടി ബസാർ എന്ന ചെറിയ പ്രദേശത്ത് നിറയെ പച്ച നിറത്തിലുള്ള കൊടികൾ കാണുന്നുണ്ട് .

## Article Content

** **മുംബൈ നഗരം സ്വതേവ സുന്ദരിയാണെങ്കിലും ഇപ്പോൾ ഒരു മണവാട്ടിയെ പോലെ കൂടുതൽ സുന്ദരിയായിരിക്കുന്നു . വിപണിയിലെ തിക്കിലും തിരക്കിലും ഒരു ചായ പാത്രം ചൂട് ആവി മുകളിലേക്ക് ഊതി വിട്ട് വട്ടത്തിലും ചുരുളിലും ഉരുണ്ട് കയറുന്നത് കാണാം . ഭേണ്ടി ബസാർ എന്ന ചെറിയ പ്രദേശത്ത് നിറയെ പച്ച നിറത്തിലുള്ള കൊടികൾ കാണുന്നുണ്ട് .

പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല പാകിസ്ഥാൻ വിഭജന കാലത്തെ പറ്റിയാണ് . മുസ്ലീങ്ങൾ എല്ലാം അതീവ സന്തോഷത്തിലാണ് . കാരണം അവർക്ക് ഒരു രാജ്യം കിട്ടിയിരിക്കുന്നു . പാകിസ്ഥാൻ രൂപീകരിക്കപ്പെട്ട സന്തോഷത്തിൽ രാം പൂർ ദാദാ ഭക്ഷണശാലയിൽ ആളുകളുടെ തിക്കും തിരക്കുമാണ് . ചായ കപ്പുകൾ നിറയുകയും ഒഴുകുകയും ചെയ്യുന്ന സന്തോഷത്തിൽ പാസിങ് ഷോ സിഗററ്റുകൾ എരിഞ്ഞു തീരുന്നു .

മുംബൈയിൽ ഒരു മാസികയിൽ ചീഫ് എഡിറ്ററായി ജോലി ചെയ്തിരുന്ന സാദത്ത് ഹസൻ മെൻഡോയുടെ എഴുതിയ കുറിപ്പാണ് ഇത് . പാസിങ് ഷോ സിഗററ്റുകൾ ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു . ഇന്ത്യൻ വിപണിയിലെ രാജാവായിരുന്നു പാസിങ് ഷോ സിഗറ്റുകൾ . അമിതാഭ് ബച്ചൻ അടക്കം പല പ്രമുഖരും ഒരു കാലത്ത് പാസിങ് ഷോ സിഗററ്റുകൾ ഉപയോഗിച്ചിരുന്നു .

കാപ്പി കുരു ഇടിച്ച് ചതച്ച് തുണിയിൽ മുക്കി ചൂടോടെ കൂപ്പയിൽ ഒഴിച്ച് ഒരു കൈയ്യിൽ പാസിങ് ഷോ സിഗറ്റുമായി നിൽക്കുന്ന യുവാക്കൾ കാമുകിമാരുടെ ഹരമായിരുന്നു . അതിനു ശേഷമായിരുന്നു വിൽസ് എന്ന ബ്രാൻഡ് യുവാക്കൾക്കിടയിൽ പിൽക്കാലത്ത് ഹരമായി മാറിയത് . വിൽസ് നിർമ്മിച്ച ലണ്ടൻ ആസ്ഥാനമായ ഡബ്ള്യു ഡി എച്ച്.ഒ എന്ന കമ്പനി തന്നെയാണ് പാസിങ് ഷോയും നിർമ്മിച്ചത് .

വിഭജന കാലത്ത് ജവഹർലാൽ നെഹ്റുവും തീൻമേശ സൽക്കാരത്തിനിടയിൽ പാസിങ് ഷോ സിഗററ്റിനെ പറ്റി ചോദിച്ച് ശ്രദ്ധ ക്ഷണിച്ചതും ഹസൻ മെൻഡോ തൻ്റെ നോവലിൽ എഴുതി ചേർത്തിട്ടുണ്ട് . തടിച്ച് കൊമ്പൻ മീശയുള്ള സർദാർജി മുതൽ ഗുലാത്തി , മറാത്തി , സിങ്ങുകൾ വരെ പാസിങ്ങ് ഷോ സിഗററ്റിന് അടിമകളായിരുന്നു . എന്തിനേറെ പറയുന്നു പാരിജാതം തിരിമിഴി തുറന്നു എന്ന ഗാനത്തിൻ്റെ പിറവി തന്നെ പാസിങ് ഷോ സിഗററ്റിൻ്റെ പുക ചുരുളിൽ നിന്നാണ് . വയലാർ പുകച്ചുരുളുകൾക്കിടയിൽ കടലാസിൽ കുറിച്ചിട്ട ഗാനമാണ് ഇത് .

അക്കാലത്ത് പാസിങ് ഷോ സിഗറ്റുമായി ബുള്ളറ്റിൽ കറങ്ങി കുളിങ് ഗ്ലാസ് താഴ്ത്തി പെൺകുട്ടികളെ വിഷ് ചെയ്തിരുന്ന യുവാക്കളും കോളേജ് ക്യാമ്പസുകളിൽ ഹരമായിരുന്നു . മൊത്തത്തിൽ ഒരു പാസിങ് ഷോ തരംഗം തന്നെയായിരുന്നു കോളേജ് ക്യാമ്പസിലെ ടീ സ്റ്റാളുകളിൽ . അതെ ഇന്നും കാറിൻ്റെ ബോണറ്റിൽ കൈവെച്ച് പാസിങ് ഷോ സിഗററ്റു വലിക്കുന്ന യുവാക്കൾ നമുക്ക് ഇടയിൽ ഏറെ സുപരിചിതരാണ് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308343/passing-show-cigarettes-during-the-partition-of-pakistan)