---
title: "കൊടും വളവിൽ നിന്ന് നിയന്ത്രണം വിട്ടു,  ഉടുമ്പൻചോലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്ക്"
english_title: "Tourist bus overturns in Udumbanchola Vattakannipara five injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308326/tourist-bus-overturns-in-udumbanchola-vattakannipara-five-injured"
published_at: "2025-08-13T18:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c8611c729e_6.jpg"
keywords: []
---

# കൊടും വളവിൽ നിന്ന് നിയന്ത്രണം വിട്ടു,  ഉടുമ്പൻചോലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്ക്

> **Lead Summary:** **ഇടുക്കി: ( **[**www.truevisionnews.com**)] ഇടുക്കി ഉടുമ്പൻചോല വട്ടക്കണ്ണിപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ആണ് മറിഞ്ഞത്. കൊടും വളവിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 20 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. 20 പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

## Article Content

**ഇടുക്കി: ( **[**www.truevisionnews.com**)] ഇടുക്കി ഉടുമ്പൻചോല വട്ടക്കണ്ണിപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ആണ് മറിഞ്ഞത്. കൊടും വളവിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 20 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. 20 പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അതിനിടെ പട്ടാമ്പിയിൽ അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രിക‍ര്‍ക്ക് പരിക്ക്. പാലക്കാട്‌ പട്ടാമ്പി കൊപ്പം-പുലാമന്തോൾ റോഡിലാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. രാവിലെ 11:30 മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ച ഒരു കുട്ടിയടക്കമുള്ളവർ റോഡിലേക്ക് തെറിച്ചുവീണു. ഇവർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന് പിന്നാലെ നാട്ടുകാർ ബസ് തടഞ്ഞു. തുടർന്ന് സ്ഥലത്ത് ബസ് ജീനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംസ്ഥാനതത് ബസ്സുകളുടെ അമിത വേഗതയിൽ അപകടങ്ങൾ പതിവാകുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308326/tourist-bus-overturns-in-udumbanchola-vattakannipara-five-injured)