---
title: "അപകടം വിളിച്ചുവരുത്തുന്നു....; കോഴിക്കോട് റെയിൽവേ ട്രാക്കിൽ ഫോട്ടോഷൂട്ട് നടത്തി വിദ്യാർത്ഥികൾ"
english_title: "Students held a photoshoot on the railway track in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308318/students-held-a-photoshoot-on-the-railway-track-in-kozhikode"
published_at: "2025-08-13T17:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c794004ff2_STUDENT.jpg"
keywords: []
---

# അപകടം വിളിച്ചുവരുത്തുന്നു....; കോഴിക്കോട് റെയിൽവേ ട്രാക്കിൽ ഫോട്ടോഷൂട്ട് നടത്തി വിദ്യാർത്ഥികൾ

> **Lead Summary:** കോഴിക്കോട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഫോട്ടോഷൂട്ട് നടത്തി വിദ്യാർത്ഥികൾ. സിഎച്ച് ഓവർ ബ്രിഡ്ജിന് കീഴെ ആയിരുന്നു ട്രാക്കിൽ കയറിയുള്ള ഫോട്ടോഷൂട്ട്. ഇവിടെ നിന്ന് ഫോട്ടോയെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ നാട്ടുകാരും റെയിൽവേ ഉദ്യോ​ഗസ്ഥരും വിലക്കിയിരുന്നു.

## Article Content

കോഴിക്കോട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഫോട്ടോഷൂട്ട് നടത്തി വിദ്യാർത്ഥികൾ. സിഎച്ച് ഓവർ ബ്രിഡ്ജിന് കീഴെ ആയിരുന്നു ട്രാക്കിൽ കയറിയുള്ള ഫോട്ടോഷൂട്ട്. ഇവിടെ നിന്ന് ഫോട്ടോയെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ നാട്ടുകാരും റെയിൽവേ ഉദ്യോ​ഗസ്ഥരും വിലക്കിയിരുന്നു.

എന്നാൽ വിദ്യാർത്ഥികൾ ഇവിടെയെത്തുന്നതും ഫോട്ടോയെടുക്കുന്നതും തുടരുന്നു എന്നതാണ് വസ്തുത. നിരന്തരം ട്രെയിൻ കടന്നു പോകുന്ന സ്ഥലം കൂടിയാണിത്. പ്രദേശവാസികൾക്കും കുട്ടികളുടെ പ്രവർത്തിയിൽ ആശങ്കയുണ്ട്.

അതേസമയം കണ്ണൂരിൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ . മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308318/students-held-a-photoshoot-on-the-railway-track-in-kozhikode)