---
title: "തൊട്ട് കൂട്ടാൻ പുളിയിഞ്ചി വേണ്ടേ...? ഓണസദ്യയ്ക്ക് അസ്സൽ പുളിയിഞ്ചി ഇങ്ങനെ തയ്യാറാക്കിക്കോ.."
english_title: "Kerala puli Inji Curry Cooking Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308317/kerala-puli-inji-curry-cooking-recipe"
published_at: "2025-08-13T17:06:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c78e35b6b2_puli.jpg"
keywords: []
---

# തൊട്ട് കൂട്ടാൻ പുളിയിഞ്ചി വേണ്ടേ...? ഓണസദ്യയ്ക്ക് അസ്സൽ പുളിയിഞ്ചി ഇങ്ങനെ തയ്യാറാക്കിക്കോ..

> **Lead Summary:** **[**ഹലോ ഫുഡീസ്...ഓണമെത്തി, സദ്യയുടെ സീസൺ ഒക്കെ ആയില്ലേ...സദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് പുളി ഇഞ്ചി. പുളി, ഇഞ്ചി, ശർക്കര എന്നിവയുടെ പുളിപ്പും മധുരവും എരിവും ചേർന്ന ഒരു രുചിക്കൂട്ടാണിത്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് പുളിയിഞ്ചി. ദഹനത്തിനും ഒക്കെ ഇവൻ ബെസ്റ്റാണ് .എന്നാൽ പോന്നോളു ഉണ്ടാക്കി നോക്കല്ലേ..

## Article Content

**[**ഹലോ ഫുഡീസ്...ഓണമെത്തി, സദ്യയുടെ സീസൺ ഒക്കെ ആയില്ലേ...സദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് പുളി ഇഞ്ചി. പുളി, ഇഞ്ചി, ശർക്കര എന്നിവയുടെ പുളിപ്പും മധുരവും എരിവും ചേർന്ന ഒരു രുചിക്കൂട്ടാണിത്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് പുളിയിഞ്ചി. ദഹനത്തിനും ഒക്കെ ഇവൻ ബെസ്റ്റാണ് .എന്നാൽ പോന്നോളു ഉണ്ടാക്കി നോക്കല്ലേ..

തയ്യാറാക്കുന്ന വിധം: ആദ്യം പുളി ലയിപ്പിക്കാം വലിയ ചെറുനാരങ്ങയുടെ വലുപ്പത്തിൽ എടുത്തുവെച്ച പുളി രണ്ടര കപ്പ് ചൂടുവെള്ളത്തിൽ ഇട്ട് നന്നായി ലയിപ്പിക്കുക. കൈകൊണ്ട് നന്നായി പിഴിഞ്ഞ് ചാർ എടുക്കാം . ശേഷം ഇത് അരിച്ച് മാറ്റിവെക്കുക. കൊറച്ച് സാധനങ്ങൾ വഴറ്റിയെടുക്കാൻ ഇണ്ടേ എന്നാൽ അത് നോക്കാം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

തീ ഒരു മീഡിയം ഫ്ലെയ്മിൽ വെച്ച് ഇത് ഒരു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ നന്നായി വഴറ്റിയെടുക്കുക. ഇഞ്ചിയും ഉള്ളിയും നല്ല ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യുകയോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ തീയിൽ വെക്കുകയോ ചെയ്യുക. ശേഷം അതിലേക്ക് അര ടേബിൾസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ പെട്ടെന്ന് ഇളക്കി യോജിപ്പിക്കുക. പൊടികൾ കരിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇതിലേക്ക് നേരത്തെ അരിച്ചുവെച്ച പുളിവെള്ളം ഒഴിക്കുക. അതോടൊപ്പം ഒന്നര ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ആദ്യം ഉയർന്ന തീയിൽ വെച്ച് തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ തീ മീഡിയം ആക്കി വെള്ളം കുറുകി വരുന്നതുവരെ ഇടയ്ക്കിടെ ഇളക്കുക. കറി നന്നായി കുറുകി വരുമ്പോൾ അതിലേക്ക് 6 ടേബിൾസ്പൂൺ ചീകിയെടുത്ത ശർക്കര ചേർക്കുക. മധുരം കൂടുതൽ വേണമെങ്കിൽ അല്പം കൂടി ചേർക്കാം. ശർക്കര ചേർത്ത ശേഷം വീണ്ടും കറി നന്നായി കുറുകി എണ്ണ തെളിയുന്നതുവരെ ഇളക്കി വേവിക്കുക.

നന്നായി കുറുകി പാകമാകുമ്പോൾ തീ ഓഫ് ചെയ്യാം. തണുത്തുകഴിയുമ്പോൾ ഇത് ഒന്നുകൂടി കുറുകി വരും. രുചികരമായ പുളിയിഞ്ചി തയ്യാർ. ഉണ്ടാക്കിയ ശേഷം കുറഞ്ഞത് 3-4 മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കുന്നതാണ് കൂടുതൽ രുചി. ഒരു ദിവസം വെച്ചതിനു ശേഷം ഉപയോഗിച്ചാൽ കൈപ്പ് രസം പൂർണ്ണമായും മാറി നല്ല രുചി ലഭിക്കും. വായു കടക്കാത്ത പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ ആഴ്ചകളോളം സൂക്ഷിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308317/kerala-puli-inji-curry-cooking-recipe)