---
title: "'തട്ടം പിടിച്ച് വലിക്കല്ലേ' ട്രെൻഡുകൾക്കനുസരിച്ച് ഹിജാബ് സ്റ്റൈലുകളിലും മാറ്റവരുത്തിയല്ലോ ...."
english_title: "Hijab styling tips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308311/hijab-styling-tips"
published_at: "2025-08-13T16:51:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c75555df88_HIJAB.jpg"
keywords: []
---

# 'തട്ടം പിടിച്ച് വലിക്കല്ലേ' ട്രെൻഡുകൾക്കനുസരിച്ച് ഹിജാബ് സ്റ്റൈലുകളിലും മാറ്റവരുത്തിയല്ലോ ....

> **Lead Summary:** **[** പുതിയ ട്രെൻഡുകൾക്കനുസരിച്ച് ഹിജാബ് സ്റ്റൈലുകളിലും മാറ്റം വരാറുണ്ടല്ലേ .മുഖത്തിനും വസ്ത്രധാരണത്തിനും ഇണങ്ങുന്ന രീതിയിൽ ഹിജാബ് ധരിക്കുന്നത് നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കും. ഇപ്പോൾ ട്രെൻഡിങ് ആയി ഷിഫോണിന്റെയും ജേർസിയുടെയും പേസ്റ്റിൽ കളർ ഷാളുകളാണ് . സാധാരണ ആയിവളരെ ലളിതമായ രീതിയാണ് ഹിജാബ് തലയിലിട്ട് രണ്ട് അറ്റങ്ങളും മുന്നോട്ട് ഇട്ട ശേഷം ഒരറ്റം മറ്റേ ഷോൾഡറിലേക്ക് പിൻ ചെയ്യുക എന്നത് .വെറൈറ്റി സ്റ്റൈലിൽ ഒന്ന് ഹിജാബ് ധരിച്ചാലോ ..

## Article Content

**[** പുതിയ ട്രെൻഡുകൾക്കനുസരിച്ച് ഹിജാബ് സ്റ്റൈലുകളിലും മാറ്റം വരാറുണ്ടല്ലേ .മുഖത്തിനും വസ്ത്രധാരണത്തിനും ഇണങ്ങുന്ന രീതിയിൽ ഹിജാബ് ധരിക്കുന്നത് നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കും. ഇപ്പോൾ ട്രെൻഡിങ് ആയി ഷിഫോണിന്റെയും ജേർസിയുടെയും പേസ്റ്റിൽ കളർ ഷാളുകളാണ് . സാധാരണ ആയിവളരെ ലളിതമായ രീതിയാണ് ഹിജാബ് തലയിലിട്ട് രണ്ട് അറ്റങ്ങളും മുന്നോട്ട് ഇട്ട ശേഷം ഒരറ്റം മറ്റേ ഷോൾഡറിലേക്ക് പിൻ ചെയ്യുക എന്നത് .വെറൈറ്റി സ്റ്റൈലിൽ ഒന്ന് ഹിജാബ് ധരിച്ചാലോ ..

**ലളിതവും മനോഹരവുമായ ചില ഹിജാബ് സ്റ്റൈലിംഗ് ടിപ്പുകൾ ഇതാ ...**

-അറബിക് സ്റ്റൈൽ: കൂടുതൽ വോളിയം നൽകുന്ന ഈ സ്റ്റൈൽ പാർട്ടികൾക്കും വിശേഷാവസരങ്ങൾക്കും അനുയോജ്യമാണ്. ഇതിനായി തലയിൽ ഒരു ഇന്നർ ക്യാപ് വെച്ചതിന് ശേഷം മറ്റൊരു ഷാൾ കൊണ്ട് തല കവർ ചെയുക ശേഷം ഹിജാബ് ധരിക്കാവുന്നതാണ്

-ടർബൻ സ്റ്റൈൽ: ജീൻസ്, ടോപ്പ് പോലുള്ള വെസ്റ്റേൺ വസ്ത്രങ്ങൾക്കൊപ്പം ഈ സ്റ്റൈൽ കൂടുതൽ ഇണങ്ങും. ടർബൻ സ്റ്റൈലിൽ തന്നെ പല വൈവിധ്യങ്ങളുമുണ്ട്.

-ലൂസ് സ്റ്റൈൽ: മുഖത്തിന് കൂടുതൽ ആകർഷണം നൽകുന്ന ഈ രീതിയിൽ, ഹിജാബ് തലയിൽ ലൂസായി ഇട്ടതിനു ശേഷം ഒരു വശം മാത്രം പിന്നിലേക്ക് പിൻ ചെയ്യുന്നു.

**മുഖത്തിന് അനുയോജ്യമായ ഹിജാബ് എങ്ങനെ തിരഞ്ഞെടുക്കാം എന്ന നോക്കാം ..**

വൃത്തത്തിലുള്ള മുഖം: മുഖത്തിന് നീളം തോന്നിപ്പിക്കുന്ന രീതിയിൽ ഹിജാബ് ധരിക്കാൻ ശ്രദ്ധിക്കുക. ടർബൻ സ്റ്റൈലുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

ഓവൽ മുഖം: എല്ലാത്തരം ഹിജാബ് സ്റ്റൈലുകളും ഈ മുഖത്തിന് അനുയോജ്യമാണ്.

ചതുരാകൃതിയിലുള്ള മുഖം: താടിയെല്ലുകൾ വ്യക്തമായി കാണാത്ത രീതിയിൽ, ലൂസായ സ്റ്റൈലുകൾ തിരഞ്ഞെടുക്കാം.

ഹൃദയാകൃതിയിലുള്ള മുഖം: നെറ്റിയുടെ വീതി കുറച്ചു കാണിക്കുന്ന രീതിയിലുള്ള സ്റ്റൈലുകൾ പരീക്ഷിക്കാം.

**വസ്ത്രത്തിനനുസരിച്ച് ഹിജാബ് തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ടത് എന്തൊക്കെ എന്ന് നോക്കാം**

സാരി: സാരിയുടെ നിറത്തിനോ ഡിസൈനിനോ ചേർന്ന കോട്ടൺ അല്ലെങ്കിൽ സിൽക്ക് ഹിജാബുകൾ തിരഞ്ഞെടുക്കാം. സാരിക്ക് ചേർന്ന പ്രത്യേക ഹിജാബ് സ്റ്റൈലുകളുമുണ്ട്.

ചുരിദാർ/സൽവാർ: വസ്ത്രത്തിന്റെ നിറത്തിനോ പാറ്റേണിനോ യോജിച്ച ഷേഡുകൾ തിരഞ്ഞെടുക്കാം.

വെസ്റ്റേൺ വസ്ത്രങ്ങൾ: ജീൻസ്, സ്കേർട്ട് എന്നിവയ്‌ക്കൊപ്പം പ്രിന്റഡ് അല്ലെങ്കിൽ പാറ്റേൺ ഉള്ള ഹിജാബുകൾ ഉപയോഗിക്കാം.

**ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

ഹിജാബിന്റെ മെറ്റീരിയൽ പ്രധാനമാണ്. കോട്ടൺ, ജോർജറ്റ്, ഷിഫോൺ, സിൽക്ക് എന്നിങ്ങനെ വിവിധതരം മെറ്റീരിയലുകൾ ലഭ്യമാണ്. കാലാവസ്ഥയ്ക്കും അവസരത്തിനും അനുയോജ്യമായവ തിരഞ്ഞെടുക്കുക. ഹിജാബ് ഭംഗിയായി നിലനിർത്താൻ ശരിയായ രീതിയിൽ പിൻ ഉപയോഗിക്കുക. നിങ്ങളുടെ കംഫർട്ടിന് ഏറ്റവും പ്രാധാന്യം നൽകുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308311/hijab-styling-tips)