---
title: "രുചി പെരുമയിൽ പുതിയ താരം...! സമയം ലാഭിക്കാൻ  ഇത് മതി, സ്വാദൂറും ടൊമാറ്റോ പുലാവ്"
english_title: "A new star in the taste world...! This is enough to save time, delicious tomato pulao"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308299/a-new-star-in-the-taste-world-this-is-enough-to-save-time-delicious-tomato-pulao"
published_at: "2025-08-13T15:40:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c66da7cfe9_foodd12.jpg"
keywords: []
---

# രുചി പെരുമയിൽ പുതിയ താരം...! സമയം ലാഭിക്കാൻ  ഇത് മതി, സ്വാദൂറും ടൊമാറ്റോ പുലാവ്

> **Lead Summary:** **[**[ ]ചോറും കറികളും ഒരു പാത്രത്തിൽ ഒതുങ്ങുമ്പോൾ, അതൊരു വലിയ ആശ്വാസമാണ്. തിരക്കേറിയ ദിവസങ്ങളിൽ വയറുനിറയെ കഴിക്കാനും എന്നാൽ അധികം സമയമെടുക്കാതെ തയ്യാറാക്കാനും പറ്റിയ ഒരു വിഭവമാണ് ടൊമാറ്റോ പുലാവ്. തക്കാളിയുടെ നേരിയ പുളിയും, സുഗന്ധവ്യഞ്ജനങ്ങളുടെ മാന്ത്രിക ഗന്ധവും, നെയ്യിൽ വറുത്ത സവാളയുടെ രുചിയും ചേരുമ്പോൾ അതൊരു വിരുന്നായി മാറും. എല്ലാ ചേരുവകളും ചേർത്ത് ഒരു പാത്രത്തിൽ വേവിച്ചെടുക്കാവുന്ന ഈ വിഭവം, എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടും. ഇനി പാചകം എളുപ്പമാക്കാം, രുചിയാകട്ടെ അവിസ്മരണീയവും!

## Article Content

**[**[ ]ചോറും കറികളും ഒരു പാത്രത്തിൽ ഒതുങ്ങുമ്പോൾ, അതൊരു വലിയ ആശ്വാസമാണ്. തിരക്കേറിയ ദിവസങ്ങളിൽ വയറുനിറയെ കഴിക്കാനും എന്നാൽ അധികം സമയമെടുക്കാതെ തയ്യാറാക്കാനും പറ്റിയ ഒരു വിഭവമാണ് ടൊമാറ്റോ പുലാവ്. തക്കാളിയുടെ നേരിയ പുളിയും, സുഗന്ധവ്യഞ്ജനങ്ങളുടെ മാന്ത്രിക ഗന്ധവും, നെയ്യിൽ വറുത്ത സവാളയുടെ രുചിയും ചേരുമ്പോൾ അതൊരു വിരുന്നായി മാറും. എല്ലാ ചേരുവകളും ചേർത്ത് ഒരു പാത്രത്തിൽ വേവിച്ചെടുക്കാവുന്ന ഈ വിഭവം, എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടും. ഇനി പാചകം എളുപ്പമാക്കാം, രുചിയാകട്ടെ അവിസ്മരണീയവും!

**ചേരുവകൾ**

ബാസ്മതി അരി - ഒരു കപ്പ്

​നെയ്യ് - രണ്ട് ടേബിൾ സ്പൂൺ

​​ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ

​സവാള - ഒരെണ്ണം

തക്കാളി - നാലെണ്ണം

​മുളകുപൊടി - ഒരു ടീസ്പൂൺ

​മല്ലിപ്പൊടി - ഒരു ടീസ്പൂൺ

​ഗരം മസാല - അര ടീസ്പൂൺ

​ജീരകപ്പൊടി - അര ടീസ്പൂൺ

​തൈര് - ഒരു ടേബിൾ സ്പൂൺ

​കസ്തൂരി മേത്തി - കൽ ടീസ്പൂൺ

നാരങ്ങാനീര് - ഒരു ടീസ്പൂൺ

ഉപ്പ് - ആവിശ്യത്തിന്

പട്ട - ഒരു കഷ്ണം

​ഗ്രാമ്പു - രണ്ടെണം

​ബേ ലീഫ് - ഒരെണ്ണം

കുരുമുളക് - കൽ ടീസ്പൂൺ

**പാചകരീതി**

​ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു, ബേ ലീഫ്, കുരുമുളക് എന്നിവയിട്ട് വഴറ്റുക. അതിലേക്ക് ​ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലപോലെ വഴറ്റിയ ശേഷം ചെറുതായി അരിഞ്ഞവെച്ച സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. ​ഇതിലേക്ക് തക്കാളി പകുതിയായി മുറിച്ച് വയ്ക്കുക.

ശേഷം ഒരു അഞ്ചുമിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കുക. ​തക്കാളി വെന്തശേഷം തൊലി കളഞ്ഞ് ഉടച്ചെടുക്കുക. പിന്നീട് അതിലേക്ക് നമ്മുക്ക് മസാല ചേർക്കണം. അതിനായി ഒരു ടീസ്പൂൺ ​മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ ജീരകപ്പൊടി എന്നിവ ചേർത്ത് മസാലയുടെ പച്ചമണം മാറുന്നവരെ വഴറ്റുക. ​അതിനുശേഷം ഒരു ടേബിൾ സ്പൂൺ തൈര്, കൽ ടീസ്പൂൺ കസ്തൂരി മേത്തി, ഒരു ടീസ്പൂൺ നാരങ്ങാനീര്, ആവിശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.

​ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ഒരു കപ്പ് ബാസ്മതി അരി ഇതിലേക്ക് ഇട്ട് ഇളക്കുക. അതിനനുസരിച്ച് ഒന്നര കപ്പ് വെള്ളവും ചേർക്കുക. വേവു കുറഞ്ഞ അരിയാണെങ്കിൽ വെള്ളവും അരിയും തമ്മിൽ ഒന്നര ഇഞ്ച് വ്യത്യാസത്തിൽ ആയിരിക്കണം ഉണ്ടാവേണ്ടത്. ശേഷം തീ കൂട്ടിയിട്ട് രണ്ടു മിനിറ്റ് തിളച്ചു വരുമ്പോൾ അടച്ചുവെക്കുക. പിന്നീട് തീ കുറച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. വിസിൽ വന്നതിനു ശേഷം തീ ഓഫ് ചെയ്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞതിനുശേഷം മാത്രം തുറക്കുക. ​വെള്ളം വറ്റിയ ശേഷം ചോറ് ഇളക്കി യോജിപ്പിച്ച് ഒരു പ്ലേറ്റിലേക്ക് മാറ്റുക. നമ്മുടെ സ്വാദിഷ്ടമായ ടൊമാറ്റോ പുലാവ് തയ്യാർ. മല്ലിയില, തൈര്, പുഴുങ്ങിയ മുട്ട എന്നിവ വെച്ച് അലങ്കരിച്ച് വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308299/a-new-star-in-the-taste-world-this-is-enough-to-save-time-delicious-tomato-pulao)