---
title: "ജോലി അന്വേഷിക്കുവാണോ? എങ്കിൽ ഇവിടെയുണ്ട്...! ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം, പരീക്ഷകൾ ഓഗസ്റ്റ് 24ന്"
english_title: "exams for the posts published in the Guruvayur Devaswom Board will be held on the 24th of this month"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308280/exams-for-the-posts-published-in-the-guruvayur-devaswom-board-will-be-held-on-the-24th-of-this-month"
published_at: "2025-08-13T14:34:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c5557f2598_4.jpg"
keywords: []
---

# ജോലി അന്വേഷിക്കുവാണോ? എങ്കിൽ ഇവിടെയുണ്ട്...! ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം, പരീക്ഷകൾ ഓഗസ്റ്റ് 24ന്

> **Lead Summary:** **തിരുവനന്തപുരം: **ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ എൻട്രി ഓപ്പറേറ്റർ, കംപ്യൂട്ടർ സ്‌പെഷ്യൽ അസിസ്റ്റന്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, വർക്ക് സുപ്രണ്ട്, മെഡിക്കൽ ഓഫീസർ (ആയുർവേദ) എന്നീ തസ്തികകളിലേയ്ക്കുള്ള പരീക്ഷകളാണ് നടക്കാനിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ എൻട്രി ഓപ്പറേറ്റർ, കംപ്യൂട്ടർ സ്‌പെഷ്യൽ അസിസ്റ്റന്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, വർക്ക് സുപ്രണ്ട്, മെഡിക്കൽ ഓഫീസർ (ആയുർവേദ) എന്നീ തസ്തികകളിലേയ്ക്കുള്ള പരീക്ഷകളാണ് നടക്കാനിരിക്കുന്നത്.

പ്ലംബർ (കാറ്റഗറി നം. 08/2025), കലാനിലയം സൂപ്രണ്ട് (കാറ്റഗറി നം. 15/2025) എന്നീ തസ്തികകളിലേയ്ക്കുള്ള ഒ.എം.ആർ പരീക്ഷ ഓഗസ്റ്റ് 24ന് രാവിലെ 9 മുതൽ 10.45 വരെയും കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നം. 25/2025), കംപ്യൂട്ടർ സ്‌പെഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നം. 26/2025), ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (കാറ്റഗറി നം.27/2025) എന്നീ തസ്തികകളുടെ പൊതു ഒ.എം.ആർ പരീക്ഷ ഓഗസ്റ്റ് 24ന് 01.30 മുതൽ 3.15 വരെയും വർക്ക് സുപ്രണ്ട് (കാറ്റഗറി നം. 22/2025), മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റഗറി നം : 29/2025) എന്നീ തസ്തികകളുടെ ഒ.എം.ആർ പരീക്ഷ ഓഗസ്റ്റ് 24ന് 1.30 മുതൽ 03.15 വരെയും തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308280/exams-for-the-posts-published-in-the-guruvayur-devaswom-board-will-be-held-on-the-24th-of-this-month)