---
title: "'ഉറങ്ങാൻ പോലും സമയമില്ല';  പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു, സ്കൂളിനെതിരെ ആരോപണവുമായി അമ്മ"
english_title: "A Plus One student in Tamil Nadu collapsed and died in class."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308273/a-plus-one-student-in-tamil-nadu-collapsed-and-died-in-class"
published_at: "2025-08-13T14:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c51bcc149b_DEATH.jpg"
keywords: []
---

# 'ഉറങ്ങാൻ പോലും സമയമില്ല';  പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു, സ്കൂളിനെതിരെ ആരോപണവുമായി അമ്മ

> **Lead Summary:** തമിഴ്നാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. വിഴുപ്പുറത്തെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ മോഹൻരാജ് ആണ് മരിച്ചത്. സ്പെഷ്യൽ ക്ലാസിന് വേണ്ടിയാണ് മോഹൻ രാജ് സ്കൂളിലെത്തിയത്. ക്ലാസ് മുറിയിൽ ഇരുന്നതിന് പിന്നാലെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ സ്കൂളിനെതിരെ ​കുട്ടിയുടെ അമ്മ ​ഗുരുതര ആരോപണം ഉയർത്തിയിട്ടുണ്ട്.

## Article Content

തമിഴ്നാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. വിഴുപ്പുറത്തെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ മോഹൻരാജ് ആണ് മരിച്ചത്. സ്പെഷ്യൽ ക്ലാസിന് വേണ്ടിയാണ് മോഹൻ രാജ് സ്കൂളിലെത്തിയത്. ക്ലാസ് മുറിയിൽ ഇരുന്നതിന് പിന്നാലെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ സ്കൂളിനെതിരെ ​കുട്ടിയുടെ അമ്മ ​ഗുരുതര ആരോപണം ഉയർത്തിയിട്ടുണ്ട്.

രാവിലെ 7 മുതൽ വൈകീട്ട് 6 വരെയും സ്കൂളിൽ ക്ലാസുകൾ പതിവാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. രണ്ട് വർഷമായി രാവിലെ 4 മണിക്കാണ് കുട്ടി എഴുന്നേൽക്കുന്നത്. ഉറങ്ങാൻ പോലും സമയം കിട്ടാറില്ലെന്നും അമ്മ പറയുന്നു. ക്ലാസിൽ കുട്ടി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308273/a-plus-one-student-in-tamil-nadu-collapsed-and-died-in-class)