---
title: "പടിക്ക് പുറത്തെ  തൊഴിൽ ഇതായിരുന്നോ....? വീട്ടിൽ നിന്നും പുറത്താക്കിയതോടെ കഞ്ചാവ് വിൽപന കെങ്കേമമാക്കി; ഇരുപത്തിനാലുകാരൻ പിടിയിൽ"
english_title: "A young man was arrested with about two kilos of ganja in Vengannoor."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308213/a-young-man-was-arrested-with-about-two-kilos-of-ganja-in-vengannoor"
published_at: "2025-08-13T11:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c2ca6a647c_arrest.jpg"
keywords: []
---

# പടിക്ക് പുറത്തെ  തൊഴിൽ ഇതായിരുന്നോ....? വീട്ടിൽ നിന്നും പുറത്താക്കിയതോടെ കഞ്ചാവ് വിൽപന കെങ്കേമമാക്കി; ഇരുപത്തിനാലുകാരൻ പിടിയിൽ

> **Lead Summary:** വെങ്ങന്നൂരിൽ രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ . ദീപു നെയാണ് ആലത്തൂർ പൊലീസ് പിടികൂടിയത് .

## Article Content

വെങ്ങന്നൂരിൽ രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ . ദീപു നെയാണ് ആലത്തൂർ പൊലീസ് പിടികൂടിയത് .

ആറാപ്പുഴ റോഡിലെ ഇരുനില ബിൽഡിംഗിലെ താഴത്തെ നിലയിലെ ഫ്ലാറ്റിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വീട്ടുകാ‍ർ നേരത്തെ ഉപേക്ഷിച്ചതാണ്. വീട്ടിൽ നിന്നും പുറത്താക്കിയതോടെ സ്വയം വരുമാനം കണ്ടെത്താനായി ഇയാൾ കഞ്ചാവ് വിൽപന തുടരുകയായിരുന്നു.

ഇങ്ങനെ സ്വന്തമായി എടുത്ത ഫ്ലാറ്റിൽ നിന്നുമാണ് പ്രതി പിടിയിലായത്. ഫ്ലാറ്റിൽ നിന്നാണ് ലഹരി സൂക്ഷിക്കുന്നതും വിപണനം നടത്തുന്നതും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിലെത്തി പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308213/a-young-man-was-arrested-with-about-two-kilos-of-ganja-in-vengannoor)