---
title: "വല്ല കാര്യം ഉണ്ടായിരുന്നോ? കഞ്ചാവുമായി കെ എസ് ആർ ടി സി കണ്ടക്ടർ പിടിയിൽ"
english_title: "KSRTC conductor arrested with ganja in Alappuzha."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308198/ksrtc-conductor-arrested-with-ganja-in-alappuzha"
published_at: "2025-08-13T11:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c258ad0958_ksrtc.jpg"
keywords: []
---

# വല്ല കാര്യം ഉണ്ടായിരുന്നോ? കഞ്ചാവുമായി കെ എസ് ആർ ടി സി കണ്ടക്ടർ പിടിയിൽ

> **Lead Summary:** ആലപ്പുഴയിൽ കഞ്ചാവുമായി കെ എസ് ആർ ടി സി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് പിടിയിലായത്. ഇന്നലെ രാത്രി 12.30 യോടെ ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി പോകുമ്പോൾ പിടിയിലാവുകയായിരുന്നു .

## Article Content

ആലപ്പുഴയിൽ കഞ്ചാവുമായി കെ എസ് ആർ ടി സി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് പിടിയിലായത്. ഇന്നലെ രാത്രി 12.30 യോടെ ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി പോകുമ്പോൾ പിടിയിലാവുകയായിരുന്നു .

ഇയാളുടെ കൈവശം ഉണ്ടായിരുന്ന 1.286 കിലോ കഞ്ചാവ്‌ പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ആണ് ഇയാൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സന്ദീപ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308198/ksrtc-conductor-arrested-with-ganja-in-alappuzha)