---
title: "നാദാപുരം ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് വീഴ്ത്തി, വടകരയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു"
english_title: " young man died after being seriously injured in a car accident in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308195/young-man-died-after-being-seriously-injured-in-a-car-accident-in-vadakara"
published_at: "2025-08-13T11:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c24250e61b_1.jpg"
keywords: []
---

# നാദാപുരം ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് വീഴ്ത്തി, വടകരയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **വടകര ( കോഴിക്കോട് ) : ** വടകര വളളിക്കാട് ടൗണിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വടകര സ്വദേശി കപ്പൊയിൽ അമൽ കൃഷ്ണ യാണ് മരിച്ചത് . കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന അമലിലെ വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയിരുന്നു. നാദാപുരം ഭാഗത്ത് നിന്നും വന്ന കാർ വടകര ഭാഗത്തേക്കാണ് പോയത്.

## Article Content

**വടകര ( കോഴിക്കോട് ) : ** വടകര വളളിക്കാട് ടൗണിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വടകര സ്വദേശി കപ്പൊയിൽ അമൽ കൃഷ്ണ യാണ് മരിച്ചത് . കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന അമലിലെ വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയിരുന്നു. നാദാപുരം ഭാഗത്ത് നിന്നും വന്ന കാർ വടകര ഭാഗത്തേക്കാണ് പോയത്.

പിന്നാലെ നാട്ടുകാർ ചേർന്ന് വടകര പാര്‍ക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരിച്ചത്. കാർ കണ്ടെത്താൻ മേഖലയിലെ സിസി ടിവി ഉൾപ്പടെ പരിശോധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടിൽ ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ച് അപകടം. അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.

മറ്റൊരു സംഭവത്തിൽ, വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൈക്കം ടിവി പുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. എന്നാൽ അപ്പോഴേക്കും കാറിൻ്റെ മുൻഭാഗം പൂർണമായും കത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308195/young-man-died-after-being-seriously-injured-in-a-car-accident-in-vadakara)