---
title: "കാണാനില്ലെന്ന് പരാതി, മുങ്ങിത്താഴുന്നെന്ന് പൊലീസിന് ഫോൺ കോൾ; മദ്യപിച്ച് കഴുത്തറ്റം വെള്ളത്തിൽ കണ്ടെത്തിയയാളെ രക്ഷപ്പെടുത്തി"
english_title: "Missing person reported phone call to police saying he was drowning Drunk man found neck-deep in water rescued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308170/missing-person-reported-phone-call-to-police-saying-he-was-drowning-drunk-man-found-neck-deep-in-water-rescued"
published_at: "2025-08-13T08:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689bff1e53529_GG.jpg"
keywords: []
---

# കാണാനില്ലെന്ന് പരാതി, മുങ്ങിത്താഴുന്നെന്ന് പൊലീസിന് ഫോൺ കോൾ; മദ്യപിച്ച് കഴുത്തറ്റം വെള്ളത്തിൽ കണ്ടെത്തിയയാളെ രക്ഷപ്പെടുത്തി

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** )** കാണാതായെന്നുള്ള ബന്ധുക്കളുടെ പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനിടെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ച് കനാലില്‍ മുങ്ങിത്താഴുകയാണെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ച് കാണാതായ ആള്‍. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** )** കാണാതായെന്നുള്ള ബന്ധുക്കളുടെ പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനിടെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ച് കനാലില്‍ മുങ്ങിത്താഴുകയാണെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ച് കാണാതായ ആള്‍. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

പഴവീട് സ്വദേശിയായ അറുപത്തിരണ്ടുകാരനാണ് മദ്യലഹരിയില്‍ പ്രശ്‌നമുണ്ടാക്കിയത്. ഇയാളെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ സൗത്ത് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് കല്ലുപാലത്തിനടുത്ത് കനാലില്‍ മുങ്ങിത്താഴുകയാണെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ച് വിളിയെത്തുന്നത്.

വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ് കാണാതായെന്നു പറയപ്പെടുന്ന വ്യക്തിയാണെന്നു മനസ്സിലാക്കിയത്. പോലീസ് ഉടനെ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി നോക്കുമ്പോള്‍ മദ്യപിച്ച് കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിനിന്നുകൊണ്ട് ഫോണ്‍ ചെയ്യുന്നതാണു കണ്ടെത്തിയത്. തുടര്‍ന്ന്, കരയ്‌ക്കെത്തിച്ച ഇയാളെ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308170/missing-person-reported-phone-call-to-police-saying-he-was-drowning-drunk-man-found-neck-deep-in-water-rescued)