---
title: "പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി, നിന്തൽ പരിശീലനത്തിനിടെ ക്രൂരത; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയായി"
english_title: "Underage girls who went for swimming training in a private swimming pool were gang raped in delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308157/underage-girls-who-went-for-swimming-training-in-a-private-swimming-pool-were-gang-raped-in-delhi"
published_at: "2025-08-13T06:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689bdff25c3ac_rape.jpg"
keywords: []
---

# പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി, നിന്തൽ പരിശീലനത്തിനിടെ ക്രൂരത; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയായി

> **Lead Summary:** **ന്യൂഡൽഹി: **വടക്കൻ ഡൽഹിയിലെ നരേല പ്രാന്തപ്രദേശത്തുള്ള സ്വകാര്യ സ്വിമ്മിങ് പൂളിൽ നിന്തൽ പരിശീലനത്തിനു പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഒൻപതും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. ഓഗസ്റ്റ് അഞ്ചിനാണ് സംഭവം. പെൺകുട്ടികൾ അവരുടെ മാതാപിതാക്കളെ വിവരം അറിയിച്ചതിനു പിന്നാലെ ഇരു കുടുംബാംഗങ്ങളും പൊലീസിൽ പരാതി നൽകുകയായിരുന്നു .

## Article Content

**ന്യൂഡൽഹി: **വടക്കൻ ഡൽഹിയിലെ നരേല പ്രാന്തപ്രദേശത്തുള്ള സ്വകാര്യ സ്വിമ്മിങ് പൂളിൽ നിന്തൽ പരിശീലനത്തിനു പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഒൻപതും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. ഓഗസ്റ്റ് അഞ്ചിനാണ് സംഭവം. പെൺകുട്ടികൾ അവരുടെ മാതാപിതാക്കളെ വിവരം അറിയിച്ചതിനു പിന്നാലെ ഇരു കുടുംബാംഗങ്ങളും പൊലീസിൽ പരാതി നൽകുകയായിരുന്നു .

ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിനായി പൊലീസ് രണ്ട് പെൺകുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നീന്തൽക്കുളത്തിൽ പരിശീലനത്തിനായി പോയപ്പോൾ പ്രതികളിൽ ഒരാളായ അനിൽ കുമാർ ഇരുവരെയും മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മൊഴി. തുടർന്ന് ഇയാളുടെ സുഹൃത്ത് മുനിൽ കുമാറും ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി.

ഇരകളുടെ മൊഴി പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. കൂട്ടബലാത്സംഗം, അന്യായ തടങ്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് അന്വേഷണം ആരംഭിച്ചത്. പോക്സോ വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308157/underage-girls-who-went-for-swimming-training-in-a-private-swimming-pool-were-gang-raped-in-delhi)