---
title: "ഓടികൊണ്ടിരുന്ന കാറിൽ നിന്ന് പുക, പിന്നാലെ തീ പിടിച്ചു; യാത്രക്കാർക്ക് അത്ഭുത രക്ഷ "
english_title: "Accident after car caught fire while running in Vaikom passengers escaped"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308156/accident-after-car-caught-fire-while-running-in-vaikom-passengers-escaped"
published_at: "2025-08-13T05:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689bdbc4f066a_fire.jpg"
keywords: []
---

# ഓടികൊണ്ടിരുന്ന കാറിൽ നിന്ന് പുക, പിന്നാലെ തീ പിടിച്ചു; യാത്രക്കാർക്ക് അത്ഭുത രക്ഷ 

> **Lead Summary:** **കോട്ടയം: **വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൈക്കം ടിവി പുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. എന്നാൽ അപ്പോഴേക്കും കാറിൻ്റെ മുൻഭാഗം പൂർണമായും കത്തിയിരുന്നു.

## Article Content

**കോട്ടയം: **വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൈക്കം ടിവി പുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. എന്നാൽ അപ്പോഴേക്കും കാറിൻ്റെ മുൻഭാഗം പൂർണമായും കത്തിയിരുന്നു.

മറ്റൊരു സംഭവത്തിൽ, വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനിടെ ചരക്ക് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. മലേഷ്യയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പീടിച്ചത്. തീപിടിത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് വിഭാഗത്തിന് വിവരം നൽകി പെട്ടെന്ന് തന്നെ വിമാനം ലാൻഡ് ചെയ്തു. തയ്യാറായി നിന്ന അഗ്നിശമന ടീം അതിവേഗം തീയണച്ച് വൻ അപകടം ഒഴിവാക്കി. മലേഷ്യൻ നഗരമായ ക്വാലാലംപൂരിൽ നിന്നും എത്തിയ ചരക്ക് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പൈലറ്റിന്റെ ആത്മവിശ്വാസമാണ് എമർജൻസി ലാൻഡിങ് ഒഴിവാക്കിയത്. ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവത്തിൽ എയർ പോർട് സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസിയായ പിടിഐ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308156/accident-after-car-caught-fire-while-running-in-vaikom-passengers-escaped)