---
title: "ഛര്‍ദ്ദിയും വയറിളക്കവും; കൊല്ലത്ത് വനിതാ പോളിടെക്നിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ"
english_title: "Vomiting and diarrhea Women Polytechnic students in Kollam suffer from food poisoning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308150/vomiting-and-diarrhea-women-polytechnic-students-in-kollam-suffer-from-food-poisoning"
published_at: "2025-08-12T23:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b7fc6b0874_hhh.jpg"
keywords: []
---

# ഛര്‍ദ്ദിയും വയറിളക്കവും; കൊല്ലത്ത് വനിതാ പോളിടെക്നിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** )** കൊല്ലം കായംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കായംകുളം വനിതാ പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 13 വിദ്യാര്‍ത്ഥികളെയാണ് ഛര്‍ദ്ദിയും വയറിളക്കത്തെയും തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോളിടെക്നിക് ഹോസ്റ്റലിൽ കായംകുളം നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തി.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** )** കൊല്ലം കായംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കായംകുളം വനിതാ പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 13 വിദ്യാര്‍ത്ഥികളെയാണ് ഛര്‍ദ്ദിയും വയറിളക്കത്തെയും തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോളിടെക്നിക് ഹോസ്റ്റലിൽ കായംകുളം നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തി.

അറിയാതെ കഴിച്ചുപോയ വിഷം ശരീരത്തിൽ പ്രവർത്തിച്ചുതുടങ്ങുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണിത്.

**ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങൾ:**

*ബാക്ടീരിയ (Salmonella, E. coli)*

*വൈറസ് (Norovirus)*

*വിരകൾ*

*രാസവസ്തുക്കൾ*

*ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ:*

*വയറുവേദന*

*വയറിളക്കം*

*ഛർദ്ദി*

*പനി*

*ക്ഷീണം*

ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ഭക്ഷണസാധനങ്ങൾ ശരിയായ രീതിയിൽ പാചകം ചെയ്യുകയും, വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308150/vomiting-and-diarrhea-women-polytechnic-students-in-kollam-suffer-from-food-poisoning)