വേളാങ്കണ്ണി മാതാവിന്റെ ‘അവതാരം’ എന്ന പേരിൽ വയോധികയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടി; സി.സി.ടി.വി നോക്കി പ്രതിയെ പൊക്കി

2025-08-12T23:14:00 | By VIPIN P V

പള്ളിക്കൽ: ( www.truevisionnews.com ) ഭർത്താവിനും മരുമക്കൾക്കും അപകടം വരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന സ്ത്രീയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ ആനയടി സ്വദേശിനിയായ തുളസി (57) ആണ് തട്ടിപ്പ് കേസിൽ കുടുങ്ങിയത്. ഏനാത്ത് കടമ്പനാട് വടക്ക് സ്വദേശിനി ലീലാമ്മയെ (74) കബളിപ്പിച്ചാണ് തുളസി പണവും ആഭരണങ്ങളും കൈക്കലാക്കിയത്.

ഓഗസ്റ്റ് 10-ന് രാവിലെ 9.30-ഓടെ ലീലാമ്മയുടെ വീട്ടിലെത്തിയ പ്രതി, വീട്ടിലെ പഴയ കാര്യങ്ങൾ പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു. താൻ വേളാങ്കണ്ണി മാതാവിൻ്റെ പ്രതിരൂപമാണെന്ന് പറഞ്ഞ ഇവർ, ലീലാമ്മയുടെ ഭർത്താവിനും മരുമക്കൾക്കും ആപത്ത് സംഭവിക്കുമെന്നും അത് ഒഴിവാക്കാൻ വഴിപാടുകൾ നടത്തണമെന്നും പറഞ്ഞ് ഭയപ്പെടുത്തി.

ആപത്ത് ഒഴിവാക്കാൻ 51 പേർക്ക് ഊണ് നൽകണമെന്ന് പറഞ്ഞു. പൈസ ഇല്ലെന്ന് ലീലാമ്മ അറിയിച്ചപ്പോൾ, കൊന്ത ഉയർത്തി പ്രാർത്ഥിച്ചുകൊണ്ട് സ്ത്രീ, വീടിന്റെ സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറി സെറ്റിയിലിരുന്നു. പണം തൊട്ടപ്പുറത്തെ മുറിയിലെ അലമാരയിൽ ഉണ്ടെന്ന് പറഞ്ഞു ഇരുവരെയും അത്ഭുതപ്പെടുത്തി. 'ദീർഘദൃഷ്ടി' യിൽ വീണുപോയ വീട്ടമ്മ തുടർന്ന് 5000 രൂപ അവിടെ നിന്നും എടുത്തുകൊണ്ടു കൊടുത്തു.

ഈ തുകകൊണ്ട് ആപത്ത് മാറില്ല എന്ന് പറഞ്ഞ് കൊന്തമാല ഉയർത്തി സ്വയം നെഞ്ചത്തടിക്കാനും വയോധികയെ നോക്കി പ്രാർത്ഥിക്കാനും തുടങ്ങി. തുടർന്ന്, സ്വർണാഭരണം ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ ഇവർ കയ്യിലെ ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണ വളയും, അരപ്പവൻ വീതം തൂക്കം വരുന്ന മൂന്ന് സ്വർണം മോതിരങ്ങളും, രണ്ടു ഗ്രാം സ്വർണ്ണ കോയിനും ഉൾപ്പെടെ മൂന്ന് പവൻ സ്വർണാഭരണങ്ങൾ പ്രതിക്ക് കൈമാറുകയായിരുന്നു. പ്രാർത്ഥിച്ച ശേഷം തിങ്കളാഴ്ച തിരികെ നൽകാമെന്ന് പറഞ്ഞ് സ്ഥലംവിടുകയും ചെയ്തു. വരുമ്പോൾ തനിക്ക് ഭക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു.

സംഭവം നടന്ന വൈകുന്നേരം തന്നെ ലീലാമ്മ ഏനാത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ മണിക്കൂറുകൾക്കകം വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഏകദേശം 2,15,000 രൂപയുടെ നഷ്ടമാണ് ലീലാമ്മയ്ക്ക് ഉണ്ടായത്.

തുളസിയുടെ കൈവശം ഉണ്ടായിരുന്ന സ്വർണം പൊലീസ് കണ്ടെത്തുകയും ബാങ്ക് അപ്രൈസറെ കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ എ. അനൂപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Content Highlight: woman arrested for fraud claiming to be velankanni matha

Next TV

Related Stories
അരുംകൊല! ഭക്ഷണത്തിന് ശേഷമുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; മധ്യപ്രദേശിൽ യുവാവ് കുത്തേറ്റു മരിച്ചു

Jul 23, 2026 05:13 PM

അരുംകൊല! ഭക്ഷണത്തിന് ശേഷമുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; മധ്യപ്രദേശിൽ യുവാവ് കുത്തേറ്റു മരിച്ചു

ജബൽപൂരിൽ സഹഗ്രാമവാസിയുമായുള്ള തർക്കത്തിൽ 30കാരനെ കുത്തിക്കൊന്നു. 108, 112 സേവനങ്ങൾ കിട്ടാതെയും ആശുപത്രിയിലെ ആംബുലൻസ് കേടായും ചികിത്സ വൈകിയെന്ന്...

Read More >>
കുരുന്നിനോട് ഇത്രയും കൊടുംക്രൂരതയോ? അമ്മയുമായുള്ള ബന്ധത്തിന് തടസ്സം; ചപ്പാത്തിക്കോൽ കൊണ്ട് പങ്കാളിയുടെ ക്രൂര മർദ്ദനം, ഏഴ് വയസുകാരൻ മരിച്ചു

Jul 23, 2026 04:18 PM

കുരുന്നിനോട് ഇത്രയും കൊടുംക്രൂരതയോ? അമ്മയുമായുള്ള ബന്ധത്തിന് തടസ്സം; ചപ്പാത്തിക്കോൽ കൊണ്ട് പങ്കാളിയുടെ ക്രൂര മർദ്ദനം, ഏഴ് വയസുകാരൻ മരിച്ചു

അമ്മയുമായുള്ള ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ലിവിങ് പങ്കാളി 7 വയസുകാരനെ ചപ്പാത്തിക്കോൽ കൊണ്ട് മർദിച്ചു. കെഇഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

Read More >>
ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ വയോധികനായ അച്ഛനെ മകൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

Jul 23, 2026 03:30 PM

ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ വയോധികനായ അച്ഛനെ മകൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചു കൊന്നു. ഭൂമി നൽകിയിട്ടും ജീവനാംശം നൽകാത്തതിലെ വൈരാഗ്യമാണ് കാരണം. 54 കാരൻ...

Read More >>
adimage
 ഇത്തിരി പൊന്നിനായി അരുംകൊല ....? വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവം; അയൽവാസിയായ 21-കാരൻ അറസ്റ്റിൽ

Jul 23, 2026 06:13 AM

ഇത്തിരി പൊന്നിനായി അരുംകൊല ....? വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവം; അയൽവാസിയായ 21-കാരൻ അറസ്റ്റിൽ

ബംഗളൂരു രാമോഹള്ളി തടാകത്തിൽ സ്യൂട്ട്കേസിൽ കണ്ടെത്തിയത് ജയമ്മയുടെ മൃതദേഹം. സ്വർണം കവർന്ന ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ്...

Read More >>
തിരൂർ സിവില്‍ സ്റ്റേഷന് പിന്നില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്

Jul 22, 2026 10:40 PM

തിരൂർ സിവില്‍ സ്റ്റേഷന് പിന്നില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരൂർ മിനി സിവിൽ സ്റ്റേഷന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് റവന്യൂ ഓഫീസ് പ്യൂൺ രാജേഷ്. പോസ്റ്റ്മോർട്ടത്തിൽ തീ കൊളുത്തി മരിച്ചതായി...

Read More >>
 ക്രൂരത.....! ലൈംഗിക ബന്ധത്തിന് തടസം; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി അമ്മയുടെ പങ്കാളി, ഏഴ് വയസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

Jul 22, 2026 09:40 PM

ക്രൂരത.....! ലൈംഗിക ബന്ധത്തിന് തടസം; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി അമ്മയുടെ പങ്കാളി, ഏഴ് വയസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

മഹാരാഷ്ട്ര കല്യാണിൽ 7 വയസുകാരനെ അമ്മയുടെ പങ്കാളി ക്രൂരമായി മർദിച്ചു. സ്വകാര്യഭാഗത്തേറ്റ പരിക്കിൽ കുട്ടി മുംബൈയിലെ ആശുപത്രിയിലെ ഐസിയുവിൽ. 25 കാരനായ...

Read More >>
Top Stories

adimage adimage
Entertainment News