---
title: "മൂവാറ്റുപുഴയുടെ സൗന്ദര്യം, കാഴ്ചകളുടെ വിരുന്നൊരുക്കി സഞ്ചാരികളെ കാത്ത് ശൂ​ലം വെ​ള്ള​ച്ചാ​ട്ടം "
english_title: "travel shoolam waterfall muvattupuzha "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308138/travel-shoolam-waterfall-muvattupuzha-new-"
published_at: "2025-08-12T21:59:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b6c8f1a1f1_shoolam_waterfall.jpg"
keywords: []
---

# മൂവാറ്റുപുഴയുടെ സൗന്ദര്യം, കാഴ്ചകളുടെ വിരുന്നൊരുക്കി സഞ്ചാരികളെ കാത്ത് ശൂ​ലം വെ​ള്ള​ച്ചാ​ട്ടം 

> **Lead Summary:** വീട്ടിലിരുന്ന് മടുത്തോ ? ഒന്ന് പുറത്തേക്കിറങ്ങിയാലോ? കാഴ്ചകൾ എന്നും യാത്രക്കാരന് മറക്കാൻ കഴിയാത്ത അനുഭവമാണ്. ഓർമ്മകളുടെ പുസ്തകത്തിന്റെ ഒരു താൾ മാറ്റിവെച്ചോളു. മനസ്സിൽ എന്നും ഓർത്തു വെക്കാൻ ഒരു യാത്ര പോകാം. കാ​ഴ്ച​ക്ക്​ വി​രു​ന്നാ​യി പ്രകൃതി ഓരുക്കി വെച്ചിരിക്കുന്ന ശൂ​ലം വെ​ള്ള​ച്ചാ​ട്ടത്തിലേക്കാവാം ഇന്നത്തെ യാത്ര.

## Article Content

വീട്ടിലിരുന്ന് മടുത്തോ ? ഒന്ന് പുറത്തേക്കിറങ്ങിയാലോ? കാഴ്ചകൾ എന്നും യാത്രക്കാരന് മറക്കാൻ കഴിയാത്ത അനുഭവമാണ്. ഓർമ്മകളുടെ പുസ്തകത്തിന്റെ ഒരു താൾ മാറ്റിവെച്ചോളു. മനസ്സിൽ എന്നും ഓർത്തു വെക്കാൻ ഒരു യാത്ര പോകാം. കാ​ഴ്ച​ക്ക്​ വി​രു​ന്നാ​യി പ്രകൃതി ഓരുക്കി വെച്ചിരിക്കുന്ന ശൂ​ലം വെ​ള്ള​ച്ചാ​ട്ടത്തിലേക്കാവാം ഇന്നത്തെ യാത്ര.

രണ്ട് മലകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം, പാറക്കെട്ടുകളിലൂടെ വിവിധ തട്ടുകളായും പരന്നും ഒഴുകി 100 അടി താഴ്ചയിലേക്കാണ് എത്തുന്നത്. മഴക്കാലത്താണ് വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ സൗന്ദര്യത്തിൽ കാണാൻ സാധിക്കുക. വേനൽക്കാലത്ത് പലപ്പോഴും ഇത് വറ്റിപ്പോകാറുണ്ട്.

പി​റ​മാ​ടം കൊ​ച്ച​രു​വി​യ്ക്ക​ൽ, വി​രു​പ്പു​ക​ണ്ടം പ്ര​ദേ​ശ​ങ്ങ​ളി​ലെ നീ​രു​റ​വ​ക​ളി​ൽ​നി​ന്ന്​ ഉ​ത്ഭ​വി​ക്കു​ന്ന ശൂ​ലം തോ​ട്ടി​ലാ​ണ് വെ​ള്ള​ച്ചാ​ട്ടം. വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ മ​ര​ങ്ങ​ളു​ടെ വേ​രു​ക​ളി​ലും ക​ല്ലു​ക​ളി​ലും പി​ടി​ച്ചാ​ണ് ആ​ളു​ക​ൾ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ക​യ​റു​ന്ന​ത്. ഐ​തി​ഹ്യ​വും ച​രി​ത്ര​വും നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് മാ​റാ​ടി ശൂ​ലം.

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ​നി​ന്ന്​ പി​റ​വം റൂ​ട്ടി​ൽ ഏ​ഴു​കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ശൂ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്​ അ​ടു​ത്തെ​ത്താം. ശൂ​ലം ക​യ​റ്റം ക​യ​റി​യ​ശേ​ഷം 200 മീറ്റർ ഉ​ള്ളി​ലാ​യാ​ണി​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​മു​മ്പ് കാ​യ​നാ​ട് പ്ര​ദേ​ശ​ത്ത് കൃ​ഷി​ക്ക്​ വെ​ള്ളം ഉ​പ​യോ​ഗി​ച്ച​ത് ഇ​വി​ടെ​നി​ന്നാ​ണ്. വെ​ള്ള​ച്ചാ​ട്ട​ത്തിന്​ മു​ക​ളി​ലെ മ​ല​മു​ക​ളി​ൽ എ​പ്പോ​ഴും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന 250 അ​ടി താ​ഴ്ച​യി​ലു​ള്ള പാ​റ​മ​ട​യും ഇ​തി​നു ചേ​ർ​ന്നു​ള്ള ചെ​ക്ക് ഡാ​മു​മു​ണ്ട്.

മൂ​ന്നാ​ർ അ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന നി​ര​വ​ധി പേ​ർ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ 2, 13 വാ​ർ​ഡു​ക​ളി​ലാ​യി കി​ട​ക്കു​ന്ന പ​ത്തേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ശൂ​ലം മ​ല. ശൂ​ലം തോ​ട് കാ​യ​നാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലൂ​ടെ ഒ​ഴു​കി മൂ​വാ​റ്റു​പു​ഴ​യാ​റി​ലാ​ണ് പ​തി​ക്കു​ന്ന​ത്.

സുരക്ഷാ സംവിധാനങ്ങൾ കുറവായതിനാൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ ഒരു സ്ഥലമാണിത്. അപ്പൊ എങ്ങനാ വിട്ടാലോ?

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308138/travel-shoolam-waterfall-muvattupuzha-new-)