---
title: "ഇനി സ്വല്പം ആശ്വാസം.... സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി"
english_title: "Minister V Sivankutty says children's backpacks will be reduced in weight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308136/minister-v-sivankutty-says-childrens-backpacks-will-be-reduced-in-weight"
published_at: "2025-08-12T21:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b67986d86b_t.jpg"
keywords: []
---

# ഇനി സ്വല്പം ആശ്വാസം.... സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** **തിരുവനന്തപുരം: ** സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായ് വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടി. പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കാനാണ് നടപടികൾ സ്വീകരിക്കുക. ഇതിനുവേണ്ടി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: ** സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായ് വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടി. പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കാനാണ് നടപടികൾ സ്വീകരിക്കുക. ഇതിനുവേണ്ടി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.

കുഞ്ഞുങ്ങൾക്ക് പാഠപുസ്തക ബാഗിന്റെ ഭാരം കുറയ്ക്കും. സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു എന്നാണ് മന്ത്രിയുടെ പോസ്റ്റ്.

കലോത്സവം, കായികമേള ശാസ്ത്രമേള എന്നിങ്ങനെ സ്‌കൂളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കുരുന്നുകള്‍ക്ക് ഇനി കളര്‍ കുപ്പായങ്ങള്‍ ഇടാമെന്ന സുപ്രധാന തീരുമാനവും മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്‌കൂള്‍ ചട്ടങ്ങളില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുകയാണ് മന്ത്രി. തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ ആയിരുന്നു ഇതിന്റെ പ്രഖ്യാപനം. കുരുന്നുകള്‍ വര്‍ണ്ണപ്പൂമ്പാറ്റകള്‍ ആയി പറന്നു നടക്കട്ടെ എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308136/minister-v-sivankutty-says-childrens-backpacks-will-be-reduced-in-weight)