---
title: "കാൽമുട്ടുവേദന സഹിക്കാനാകുന്നില്ലേ?; കാരണങ്ങളും പരിഹാരവും അറിയാം...."
english_title: "Can't stand knee pain?; Doctor says he knows the causes and solutions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308130/cant-stand-knee-pain-doctor-says-he-knows-the-causes-and-solutions"
published_at: "2025-08-12T21:19:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b62e93e5ce_kal.jpg"
keywords: []
---

# കാൽമുട്ടുവേദന സഹിക്കാനാകുന്നില്ലേ?; കാരണങ്ങളും പരിഹാരവും അറിയാം....

> **Lead Summary:** ** പ്രാ**യം കൂടുന്തോറും എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും അവ ദുർബലമാവുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കാൽമുട്ടുകളെക്കുറിച്ച് നിങ്ങൾ അധികം ചിന്തിക്കുന്നുണ്ടാവില്ല. എന്നാൽ, ഓരോ ദിവസവും അവ വളരെയധികം അധ്വാനിക്കുന്നുണ്ട്. കാൽമുട്ടുകളെ നേരത്തെ തന്നെ പരിപാലിച്ചു തുടങ്ങേണ്ടതാണ് .

## Article Content

** പ്രാ**യം കൂടുന്തോറും എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും അവ ദുർബലമാവുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കാൽമുട്ടുകളെക്കുറിച്ച് നിങ്ങൾ അധികം ചിന്തിക്കുന്നുണ്ടാവില്ല. എന്നാൽ, ഓരോ ദിവസവും അവ വളരെയധികം അധ്വാനിക്കുന്നുണ്ട്. കാൽമുട്ടുകളെ നേരത്തെ തന്നെ പരിപാലിച്ചു തുടങ്ങേണ്ടതാണ് .

**1. അമിതഭാരം കുറയ്ക്കണം: **അമിതഭാരം കാൽമുട്ടുകൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കും. ഓരോ ചുവടിലും ശരീരഭാരത്തിന്റെ ഇരട്ടി ഭാരമാണ് അവ വഹിക്കുന്നത്. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ഈ സമ്മർദ്ദം കുറയ്ക്കുന്നു. കൂടാതെ, പരിക്കുകൾക്കുള്ള സാധ്യതയും കുറയുന്നു.

**2. ഇടയ്ക്കിടെ ചലിക്കുക: **ഇടയ്ക്കിടെ ചലിക്കുന്നത് കാൽമുട്ടുകൾക്ക് വഴക്കം നൽകുകയും സന്ധികളെ ആരോ​ഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. നടത്തം, നീന്തൽ, സൈക്ലിംഗ്, അല്ലെങ്കിൽ യോഗ പോലുള്ള വ്യായാമങ്ങളും നല്ലതാണ്.

**3. പേശികൾക്ക് ബലം നൽകുക: **ബലമുള്ള പേശികൾ കാൽമുട്ടുകളിലെ സമ്മർദ്ദം കുറയ്ക്കുന്നു. ബോഡിവെയ്റ്റ് സ്ക്വാറ്റുകൾ, ലഞ്ചുകൾ, ലെഗ് റെയ്‌സുകൾ പോലുള്ളവ വ്യായാമമുറകൾ ദിനചര്യയിൽ ഉൾപ്പെടുത്തുക.

**4. സ്ട്രെച്ചിങ്: ** കാൽമുട്ടിലെ സ്ട്രെയിനിന്റെ കാരണം മുട്ടിന് ചുറ്റുമുള്ള പേശികൾ മുറുകുന്നതാണ്. ദിവസവും, പ്രത്യേകിച്ച് നിങ്ങളുടെ തുടകൾ, കണങ്കാലിലെ പേശികൾ, ഇടുപ്പ് എന്നിവ സ്ട്രെച്ച് ചെയ്യുന്നത് പേശികളെ അയവുള്ളതാക്കാൻ സഹായിക്കുന്നു. വ്യായാമത്തിന് ശേഷമോ ദിവസത്തിന്റെ അവസാനമോ സ്ട്രെച്ചിങ് ശീലമാക്കുക.

**5. ശരിയായ ഷൂസ് ധരിക്കുക: ** ശരിയായ ഷൂസ് ധരിക്കുന്നത് പ്രധാനമാണ്. നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ പാദത്തിന് നല്ല സപ്പോർട്ടും കുഷ്യനിങ്ങും ലഭിക്കുന്ന ഷൂസ് ധരിക്കുക. കൂടാതെ, ദീർഘനേരം ഹീൽസ് ധരിക്കരുതെന്ന മുന്നറിയിപ്പും ഡോക്ടർ നൽകുന്നു.

**6. പോസ്ച്ചർ ശ്രദ്ധിക്കുക: **മോശം പോസ്ച്ചർ നമ്മുടെ നടുവിനെ മാത്രമല്ല ബാധിക്കുന്നത്. മറിച്ച്, കാൽമുട്ടിന്റെ ആരോ​ഗ്യത്തേയും ബാധിക്കും. അതിനാൽ, നേരെ നിൽക്കാനും നിവർന്നു നിൽക്കാനും ശ്രദ്ധിക്കണം. വ്യായാമം ചെയ്യുമ്പോഴും ശരിയായ പോസ്ച്ചർ പാലിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308130/cant-stand-knee-pain-doctor-says-he-knows-the-causes-and-solutions)