---
title: "തൃശൂരിൽ സിപിഐഎം ഓഫീസിലേക്ക് ബിജെപി മാർച്ച്; പൊലീസ് ലാത്തി വീശി"
english_title: "Protest against the pouring of black oil in front of Suresh Gopi office BJP marches to the CPI(M) district committee office in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308127/protest-against-the-pouring-of-black-oil-in-front-of-suresh-gopi-office-bjp-marches-to-the-cpim-district-committee-office-in-thrissur"
published_at: "2025-08-12T20:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b5be48f029_777.jpg"
keywords: []
---

# തൃശൂരിൽ സിപിഐഎം ഓഫീസിലേക്ക് ബിജെപി മാർച്ച്; പൊലീസ് ലാത്തി വീശി

> **Lead Summary:** **തൃശൂർ: ( **[www.truevisionnews.com]** ) **കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയുടെ ഓഫീസിന് മുന്നിലെ ബോർഡിൽ കരിഓയിൽ ഒഴിച്ചതിൽ പ്രതിഷേധം. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസിന്റെ ലാത്തി വീശലിൽ ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന് തലയ്ക്ക് പരുക്കേറ്റു. സംഭവത്തിൽ നഗരത്തിൽ വൻ പൊലീസ് വിന്യാസം ഏർപ്പെടുത്തിയിരിക്കുകയാണ്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ സുരക്ഷകൂട്ടി.

## Article Content

**തൃശൂർ: ( **[www.truevisionnews.com]** ) **കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയുടെ ഓഫീസിന് മുന്നിലെ ബോർഡിൽ കരിഓയിൽ ഒഴിച്ചതിൽ പ്രതിഷേധം. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസിന്റെ ലാത്തി വീശലിൽ ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന് തലയ്ക്ക് പരുക്കേറ്റു. സംഭവത്തിൽ നഗരത്തിൽ വൻ പൊലീസ് വിന്യാസം ഏർപ്പെടുത്തിയിരിക്കുകയാണ്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ സുരക്ഷകൂട്ടി.

അതേസമയം, കേന്ദ്രമന്ത്രിയുടെ ക്യാമ്പ് ഓഫിസ് അക്രമിച്ച സി.പി.എമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബി.ജെ.പിക്ക് അതനുവദിക്കാനാവില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണ്.

കേന്ദ്ര മന്ത്രിയുടെ ക്യാമ്പ് ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി അധ്യക്ഷൻ അറിയിച്ചു.

സംഘര്‍ഷത്തിന്റെ ഭാഷയിലേക്ക് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഉത്തരവാദിത്വം സി.പി.എമ്മിന് മാത്രമായിരിക്കും. ജനാധിപത്യപരമായ സമരങ്ങളെ ബി.ജെ.പി അംഗീകരിക്കും, അതിന്റെ മറവില്‍ അക്രമം അഴിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ സി.പി.എമ്മിന്റെ യഥാര്‍ഥ മുഖം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പി തുറന്നുകാട്ടും. രാഹുല്‍ ഗാന്ധി തുറന്നുവിട്ട നുണപ്രചാരണം ഏറ്റുപിടിച്ച് ബി.ജെ.പിക്കെതിരെ കായികപരമായ അക്രമം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ അതനുവദിക്കില്ല.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച തൃശൂരിലെ വോട്ടര്‍മാരെയാണ് സി.പി.എമ്മും കോണ്‍ഗ്രസും അപമാനിക്കുന്നത്. ഇത്തരം പ്രതിഷേധ നാടകങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബി.ജെ.പിക്കും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കേണ്ടിവരും. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ, വോട്ടർപട്ടിക ക്രമക്കേടിലും ഉത്തരേന്ത്യയിൽ വൈദികർക്കെതിരെ നടന്ന ആക്രമണങ്ങളിലും മൗനം പാലിക്കുന്ന സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാരായ വി. ശിവൻകുട്ടിയും ആർ. ബിന്ദുവും രംഗത്തുവന്നിരുന്നു. സുരേഷ് ഗോപി എം.പി സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിന് തയാറാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തും ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308127/protest-against-the-pouring-of-black-oil-in-front-of-suresh-gopi-office-bjp-marches-to-the-cpim-district-committee-office-in-thrissur)