---
title: "സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്; 'വിദ്യാര്‍ത്ഥികളെ ഇറക്കിവിടുകയോ മോശമായി പെരുമാറുയോ ചെയ്താൽ പെര്‍മിറ്റ് റദ്ദാകും' - മന്ത്രി വി. ശിവൻകുട്ടി"
english_title: "Warning to private bus employees If they drop off students or misbehave their permit will be cancelled Minister V Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308120/warning-to-private-bus-employees-if-they-drop-off-students-or-misbehave-their-permit-will-be-cancelled-minister-v-sivankutty"
published_at: "2025-08-12T20:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b522bcd80e_tyuty.jpg"
keywords: []
---

# സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്; 'വിദ്യാര്‍ത്ഥികളെ ഇറക്കിവിടുകയോ മോശമായി പെരുമാറുയോ ചെയ്താൽ പെര്‍മിറ്റ് റദ്ദാകും' - മന്ത്രി വി. ശിവൻകുട്ടി

> **Lead Summary:** **തൃശൂർ: ( **[www.truevisionnews.com]** ) ** വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

## Article Content

**തൃശൂർ: ( **[www.truevisionnews.com]** ) ** വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേറ്റുവ ജി.എം.യു.പി. സ്കൂളിന്റെ പുതിയ മൂന്നുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 5,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്നെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഘോഷവേളകളിൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനം.

‘‘സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ വർണ പൂമ്പാറ്റകളായി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം.’’ – മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308120/warning-to-private-bus-employees-if-they-drop-off-students-or-misbehave-their-permit-will-be-cancelled-minister-v-sivankutty)