---
title: "തിരുവനന്തപുരത്ത് റെയിൽവേ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Railway employee found dead after being hit by train in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308116/railway-employee-found-dead-after-being-hit-by-train-in-thiruvananthapuram"
published_at: "2025-08-12T19:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b479c441b0_train.jpg"
keywords: []
---

# തിരുവനന്തപുരത്ത് റെയിൽവേ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **തിരുവനന്തപുരം:** തിരുവനന്തപുരത്ത് റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പട്ടാമ്പി സ്വദേശി അരുൺ ആണ് മരിച്ചത്. കുറാഞ്ചേരി പെട്രോൾ പമ്പിന് പിൻവശത്ത് റെയിൽവേ ട്രാക്കിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്കിന് അരികിലൂടെ നടന്നു പോകുമ്പോൾ ട്രെയിൻ തട്ടിയതാകാം എന്നാണ് നിഗമനം. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വടക്കാഞ്ചേരി എസ്ഐ പി വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.

## Article Content

**തിരുവനന്തപുരം:** തിരുവനന്തപുരത്ത് റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പട്ടാമ്പി സ്വദേശി അരുൺ ആണ് മരിച്ചത്. കുറാഞ്ചേരി പെട്രോൾ പമ്പിന് പിൻവശത്ത് റെയിൽവേ ട്രാക്കിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്കിന് അരികിലൂടെ നടന്നു പോകുമ്പോൾ ട്രെയിൻ തട്ടിയതാകാം എന്നാണ് നിഗമനം. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വടക്കാഞ്ചേരി എസ്ഐ പി വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.

മറ്റൊരു സംഭവത്തിൽ, കൂട്ടുപുഴ പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ പൊതുവാച്ചേരി സ്വദേശി റഹീമിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ മുടിയരഞ്ഞി കടവിൽനിന്ന് ഇന്നു രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. റഹീം ചാടിയ സ്ഥലത്തുനിന്നു നാലു കിലോമീറ്ററോളം മാറിയാണ് മൃതദേഹം പുഴയുടെ തീരത്തടിഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് റഹീം പുഴയിൽ ചാടിയത്.

കർണാടകയിൽനിന്നു കേരളത്തിലേക്ക് ആഡംബര വാഹനത്തിൽ വരികയായിരുന്നു റഹീമും സംഘവും. പൊലീസ് കൈ കാണിച്ചതോടെ വാഹനം നിർത്തി പുറത്തിറങ്ങിയ റഹീം ചെക്പോസ്റ്റിനു സമീപത്തെ ഊടുവഴിയിലൂടെ ഓടി പുഴയിൽ ചാടുകയായിരുന്നു. പേരട്ട പുഴയും ബാരാപോൾ പുഴയും കൂടിച്ചേരുന്ന സ്ഥലത്താണ് ഇയാൾ ചാടിയത്.

പുഴയിൽ ചാടിയ റഹീമിനെ 100 മീറ്റർ താഴെ കച്ചേരിക്കടവ് പാലത്തിനു സമീപം വരെ പ്രദേശവാസികൾ കണ്ടിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ചേർന്ന് അന്ന് രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നു രാവിലെ തിരച്ചിൽ നടത്താൻ തുടങ്ങുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

കുറാഞ്ചേരി പെട്രോൾ പമ്പിന് പിൻവശത്ത് റെയിൽവേ ട്രാക്കിലാണ് റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പട്ടാമ്പി സ്വദേശി അരുണിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308116/railway-employee-found-dead-after-being-hit-by-train-in-thiruvananthapuram)