---
title: "ഈ അസുഖത്തിനും ചികിത്സ വേണം ....! ക്ലിനിക്കിൽ ചികിത്സക്കെത്തിയ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; മുൻ ഡിഎംഒ അറസ്റ്റിൽ"
english_title: "Former DMO arrested in sexual assault case in Pala, Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308078/former-dmo-arrested-in-sexual-assault-case-in-pala-kottayam"
published_at: "2025-08-12T15:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b12b46065f_WhatsApp_Image_2025-08-12_at_3.35.14_PM.jpeg"
keywords: []
---

# ഈ അസുഖത്തിനും ചികിത്സ വേണം ....! ക്ലിനിക്കിൽ ചികിത്സക്കെത്തിയ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; മുൻ ഡിഎംഒ അറസ്റ്റിൽ

> **Lead Summary:** കോട്ടയം: കോട്ടയം പാലായിൽ ലൈംഗിക അതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ. പാലാ സ്വദേശിയായ പി എൻ രാഘവൻ ആണ് പിടിയിലായത്. 24 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് പിഎൻ രാഘവനെ അറസ്റ്റ് ചെയ്തത്.

## Article Content

കോട്ടയം: കോട്ടയം പാലായിൽ ലൈംഗിക അതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ. പാലാ സ്വദേശിയായ പി എൻ രാഘവൻ ആണ് പിടിയിലായത്. 24 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് പിഎൻ രാഘവനെ അറസ്റ്റ് ചെയ്തത്.

പി എൻ രാഘവൻ മുരിക്കുപുഴയിലുള്ള ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ഇന്ന് രാവിലെയാണ് പി എൻ രാഘവനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ സർവീസിൽനിന്ന് വിരമിച്ച ശേഷം മുരുക്കുപുടയിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു പി എൻ രാഘവൻ.

മറ്റൊരു സംഭവത്തിൽ , മലപ്പുറം കൊണ്ടോട്ടിയിൽ ഒമ്പതുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം എന്ന് പരാതി. സംഭവത്തിൽ ഐക്കരപ്പടി സ്വദേശി മമ്മദിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

മമ്മദിന്‍റെ പെട്ടിക്കടയിൽ വെച്ചാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. പീഡന വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് കുട്ടിയെ മമ്മദ് ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ പെട്ടിക്കട നാട്ടുകാരിൽ ചിലര്‍ അടിച്ചുതകര്‍ത്തു. പെട്ടിക്കടയിൽ വെച്ച് പീഡനത്തിനിരയാക്കിയെന്ന് കുട്ടി മൊഴി നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308078/former-dmo-arrested-in-sexual-assault-case-in-pala-kottayam)