---
title: "കെഎസ്ആർടിസി ബസിടിച്ച് 62-കാരി മരിച്ചു; ദാരുണ അപകടം ഭർത്താവിന്റെ കൺമുന്നിൽ"
english_title: "62 year-old woman dies after being hit by KSRTC bus husband witnesses tragic accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308055/62-year-old-woman-dies-after-being-hit-by-ksrtc-bus-husband-witnesses-tragic-accident"
published_at: "2025-08-12T14:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689aff69190ec_tytyt.jpg"
keywords: []
---

# കെഎസ്ആർടിസി ബസിടിച്ച് 62-കാരി മരിച്ചു; ദാരുണ അപകടം ഭർത്താവിന്റെ കൺമുന്നിൽ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്ആർടിസി ബസിടിച്ച് 62-കാരിക്ക് ദാരുണാന്ത്യം. പേയാട് സ്വദേശിനിയായ ​ഗീതയാണ് മരിച്ചത്. ഭർത്താവിനൊപ്പം കെഎസ്ആർടിസി ബസിൽവന്നിറങ്ങിയ ​ഗീത റോഡ് മുറിച്ചുകടക്കുന്നിതിനിടെ ബസിന്റെ അടിയിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് കാര്യമായ പരിക്കുകളില്ല.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്ആർടിസി ബസിടിച്ച് 62-കാരിക്ക് ദാരുണാന്ത്യം. പേയാട് സ്വദേശിനിയായ ​ഗീതയാണ് മരിച്ചത്. ഭർത്താവിനൊപ്പം കെഎസ്ആർടിസി ബസിൽവന്നിറങ്ങിയ ​ഗീത റോഡ് മുറിച്ചുകടക്കുന്നിതിനിടെ ബസിന്റെ അടിയിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് കാര്യമായ പരിക്കുകളില്ല.

ഡ്രെെവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചാൽ സംഭവത്തേപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രദേശത്ത് സ്മാർട്ട് സിറ്റിയുടെ ഒരു സിസിടിവിയുണ്ട്.

എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ ഈ സിസിടിവി ദൃശ്യങ്ങൾ അധികൃതർക്ക് കെെമാറാൻ സാധിക്കുകയുള്ളൂ. പോലീസ് ഉടൻതന്നെ സിസിടിവി ദൃശ്യങ്ങൾ വാങ്ങാനുള്ള ശ്രമം നടത്തുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308055/62-year-old-woman-dies-after-being-hit-by-ksrtc-bus-husband-witnesses-tragic-accident)