---
title: "'ദി ക്യാമ്പ് പേരാമ്പ്ര' യുടെ ചിത്രപ്രദർശനം കോഴിക്കോട് ലളിത കലാഅക്കാദമി ആർട് ഗാലറിയിൽ"
english_title: "'The Camp Perambra' exhibition at the Academy Art Gallery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308054/the-camp-perambra-exhibition-at-the-academy-art-gallery"
published_at: "2025-08-12T14:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689afeeb0bdb8_dhev.jpg"
keywords: []
---

# 'ദി ക്യാമ്പ് പേരാമ്പ്ര' യുടെ ചിത്രപ്രദർശനം കോഴിക്കോട് ലളിത കലാഅക്കാദമി ആർട് ഗാലറിയിൽ

> **Lead Summary:** ([**www.truevisionnews.com**] പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് പേരാമ്പ്രയുടെ പന്ത്രണ്ടാമത് ചിത്രപ്രദർശനം 'എൻഡ് ലസ് എക്സ്പ്രഷൻ' കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ നാളെ (ബുധൻ) ആരംഭിക്കും. 19-ാം തിയ്യതി വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ ദ ക്യാമ്പിലെ 22 ഓളം ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശിപ്പിക്കപ്പെടുന്നത് - നാളെ വൈകിട്ട് 4 മണിക്ക് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രദർശനം ഉദ്ഘാടനം ചെയ്യും. ശ്രീജേഷ് ശ്രീതിലകം ക്യൂറേറ്റ് ചെയ്യുന്ന ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം സുനിൽ അശോകപുരം മുഖ്യഭാഷണം നടത്തും.

## Article Content

([**www.truevisionnews.com**] പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് പേരാമ്പ്രയുടെ പന്ത്രണ്ടാമത് ചിത്രപ്രദർശനം 'എൻഡ് ലസ് എക്സ്പ്രഷൻ' കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ നാളെ (ബുധൻ) ആരംഭിക്കും. 19-ാം തിയ്യതി വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ ദ ക്യാമ്പിലെ 22 ഓളം ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശിപ്പിക്കപ്പെടുന്നത് - നാളെ വൈകിട്ട് 4 മണിക്ക് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രദർശനം ഉദ്ഘാടനം ചെയ്യും. ശ്രീജേഷ് ശ്രീതിലകം ക്യൂറേറ്റ് ചെയ്യുന്ന ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം സുനിൽ അശോകപുരം മുഖ്യഭാഷണം നടത്തും.

ദി ക്യാമ്പ് അംഗങ്ങളായ ആർ.ബാലകൃഷ്ണൻ, അഭിലാഷ് തിരുവോത്ത്, അനുപമ അവിട്ടം, അതുൽ മേപ്പയൂർ, ബാബു പുറ്റംപൊയിൽ, ബഷീർ ചിത്രകൂടം, ബിജു ഇടത്തിൽ, ദേവരാജ് കന്നാട്ടി, ജെസ്സി ജോസ്, ലിതേഷ് കരുണാകരൻ, നന്ദന രശ്മി സുരേഷ്, നിതേഷ് തെക്കേലത്ത്, പ്രജീഷ് പേരാമ്പ്ര, രാജീവൻ കെ. സി, രമേശ് കോവുമ്മൽ, കെ.റജി കുമാർ, രഞ്ജിത്ത് പട്ടാണിപ്പാറ, ഋതുപർണ പി രാജീവ്, സിനോജ് ജോസ്, ഡോ.സോമനാഥൻ പി, ശ്രീജേഷ് ശ്രീതിലകം, സുരേഷ് കല്ലോത്ത് എന്നിവരുടെ സൃഷ്ടികൾ പ്രദർശനത്തിനുണ്ടാവും. പ്രദർശനം 19 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308054/the-camp-perambra-exhibition-at-the-academy-art-gallery)