---
title: "ഓലത്തുമ്പത്തിരുന്ന് ഊയലാടും.... അല്ല...വാഴയിലയിലെ തുമ്പത്ത് കുറച്ച് ഓലൻകറി ആയാലോ...! ഇതാ കിടിലൻ റെസിപ്പി"
english_title: "Kerala Style Olan Curry Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308048/kerala-style-olan-curry-recipe"
published_at: "2025-08-12T13:59:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689afb8e1c275_oolan.jpg"
keywords: []
---

# ഓലത്തുമ്പത്തിരുന്ന് ഊയലാടും.... അല്ല...വാഴയിലയിലെ തുമ്പത്ത് കുറച്ച് ഓലൻകറി ആയാലോ...! ഇതാ കിടിലൻ റെസിപ്പി

> **Lead Summary:** **[** സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ഓലൻ. മറ്റ് കറികളെ അപേക്ഷിച്ച് വളരെ ലളിതമായ ചേരുവകളാണ് ഓലൻ്റെ പ്രത്യേകത. കുമ്പളങ്ങയും വൻപയറും തേങ്ങാപ്പാലിൽ വേവിച്ചെടുക്കുന്ന ഈ കറി, എരിവ് കുറഞ്ഞതും എന്നാൽ സ്വാദേറിയതുമാണ്. .സദ്യയുടെ കേമമായ വിഭവങ്ങൾക്കിടയിൽ ഒരു തണുത്ത ആശ്വാസമാണ് ഓലൻ നൽകുന്നത് .അധികം മസാലകളില്ലാതെ, തേങ്ങാപ്പാലിന്റെ തനത് രുചിയിൽ തയ്യാറാക്കുന്ന ഓലൻ എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ?

## Article Content

**[** സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ഓലൻ. മറ്റ് കറികളെ അപേക്ഷിച്ച് വളരെ ലളിതമായ ചേരുവകളാണ് ഓലൻ്റെ പ്രത്യേകത. കുമ്പളങ്ങയും വൻപയറും തേങ്ങാപ്പാലിൽ വേവിച്ചെടുക്കുന്ന ഈ കറി, എരിവ് കുറഞ്ഞതും എന്നാൽ സ്വാദേറിയതുമാണ്. .സദ്യയുടെ കേമമായ വിഭവങ്ങൾക്കിടയിൽ ഒരു തണുത്ത ആശ്വാസമാണ് ഓലൻ നൽകുന്നത് .അധികം മസാലകളില്ലാതെ, തേങ്ങാപ്പാലിന്റെ തനത് രുചിയിൽ തയ്യാറാക്കുന്ന ഓലൻ എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ?

തയ്യാറാക്കുന്ന വിധം: കഴുകി വൃത്തിയാക്കിയ വൻപയർ ഒരു പ്രഷർ കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് അര ടീസ്പൂൺ ഉപ്പും, ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് വേവിക്കുക. ( പയർ മുൻപ് കുതിർത്തുവെച്ചതാണെങ്കിൽ ഒരു വിസിൽ മതിയാകും. അല്ലെങ്കിൽ, ആദ്യത്തെ വിസിൽ ഉയർന്ന തീയിലും ശേഷമുള്ള മൂന്ന് വിസിൽ കുറഞ്ഞ തീയിലും വേവിക്കുക). തീ ഓഫ് ചെയ്ത് പ്രഷർ തനിയെ പോയതിനു ശേഷം മാത്രം കുക്കർ തുറക്കുക. കുമ്പളങ്ങയുടെ തൊലിയും കുരുവും കളഞ്ഞ് കനം കുറച്ച് ചെറിയ കഷണങ്ങളായി അരിയുക.വേവിച്ചുവെച്ച വൻപയറിലേക്ക് അരിഞ്ഞുവെച്ച കുമ്പളങ്ങ, നീളത്തിൽ കീറിയ പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, ഒരു ടീസ്പൂൺ ഉപ്പ്, ഒരു കപ്പ് രണ്ടാം പാൽ എന്നിവ ചേർക്കുക.

ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഉയർന്ന തീയിൽ വെച്ച് തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ച് മീഡിയം ഫ്ലെയ്മിൽ വെച്ച് പാത്രം അടച്ചുവെച്ച് നാല് മിനിറ്റ് വേവിക്കുക. നാല് മിനിറ്റിനു ശേഷം അടപ്പ് തുറന്ന്, ഇളക്കിയ ശേഷം മൂന്ന് മിനിറ്റ് കൂടി തുറന്നുവെച്ച് വേവിക്കുക. ശേഷം, അര കപ്പ് ഒന്നാം പാൽ (കട്ടിയുള്ള തേങ്ങാപ്പാൽ) ചേർത്ത് ഉടൻ തന്നെ തീ ഓഫ് ചെയ്യുക. ഇതിലേക്ക് ബാക്കിയുള്ള കറിവേപ്പിലയും ഒരു ടേബിൾസ്പൂൺ പച്ച വെളിച്ചെണ്ണയും ചേർത്ത് മെല്ലെ ഇളക്കി യോജിപ്പിക്കുക. കറിയുടെ സ്വാദും മണവും നന്നായി പിടിക്കുന്നതിനായി പത്ത് മുതൽ പതിനഞ്ച് മിനിറ്റ് നേരം അടച്ചുവെക്കുക. ശേഷം ഉപ്പ് നോക്കി ആവശ്യമെങ്കിൽ ക്രമീകരിച്ച് വിളമ്പാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308048/kerala-style-olan-curry-recipe)