---
title: "ചെറുപ്രായത്തിൽ തന്നെ സ്ത്രീശരീരം വിശ്രമത്തിലേക്ക്; ആര്‍ത്തവവിരാമം കൂടുന്നതിന്റെ കാരണങ്ങൾ എന്ത്?"
english_title: "Causes of menopause in women"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308045/causes-of-menopause-in-women"
published_at: "2025-08-12T13:54:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689afa52729f5_peri.jpg"
keywords: []
---

# ചെറുപ്രായത്തിൽ തന്നെ സ്ത്രീശരീരം വിശ്രമത്തിലേക്ക്; ആര്‍ത്തവവിരാമം കൂടുന്നതിന്റെ കാരണങ്ങൾ എന്ത്?

> **Lead Summary:** **([www.truevisionnews.com**] ഇന്ന് മിക്ക സ്ത്രീകളിലും കണ്ടുവരുന്നൊരു പ്രശ്നമാണ് കുറയുന്ന പ്രത്യുത്‌പാദനക്ഷമതയും ആര്‍ത്തവവിരാമവുമൊക്കെ സ്‌ത്രീകളില്‍ കാണപ്പെട്ടിരുന്നത്‌. മാറിയ ജീവിതശൈലികളുടെയും ഭക്ഷണരീതികളുടേയുമൊക്കെയും മറ്റും ഫലമായി വളരെ നേരത്തെ, ഇരുപതുകളില്‍ പോലും ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന്‌ റിപ്പോര്‍ട്ട്‌.

## Article Content

**([www.truevisionnews.com**] ഇന്ന് മിക്ക സ്ത്രീകളിലും കണ്ടുവരുന്നൊരു പ്രശ്നമാണ് കുറയുന്ന പ്രത്യുത്‌പാദനക്ഷമതയും ആര്‍ത്തവവിരാമവുമൊക്കെ സ്‌ത്രീകളില്‍ കാണപ്പെട്ടിരുന്നത്‌. മാറിയ ജീവിതശൈലികളുടെയും ഭക്ഷണരീതികളുടേയുമൊക്കെയും മറ്റും ഫലമായി വളരെ നേരത്തെ, ഇരുപതുകളില്‍ പോലും ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന്‌ റിപ്പോര്‍ട്ട്‌.

സ്‌ത്രീകളില്‍ ഗര്‍ഭധാരണത്തിന്‌ ആവശ്യമായ അണ്ഡകോശങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്ത അവസ്ഥയും കാണപ്പെടുന്നതായി മദര്‍ഹുഡ്‌ ഫെര്‍ട്ടിലിറ്റി ആന്‍ഡ്‌ ഐവിഎഫ്‌ ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. ബീന മുക്ടേഷ്‌ ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇത്‌ അവരുടെ പ്രത്യുത്‌പാദനക്ഷമതയെ ബാധിച്ച്‌ വന്ധ്യതയിലേക്ക്‌ തള്ളി വിടാം.

ആവശ്യത്തിന്‌ അണ്ഡകോശങ്ങള്‍ ഇല്ലാതാകുന്നത്‌ പ്രകൃതിദത്തമായ ഗര്‍ഭധാരണത്തിനെ മാത്രമല്ല ഐവിഎഫ്‌ ചികിത്സയെയും പ്രതികൂലമായി ബാധിക്കാം. ആന്റി മില്ലേറിയന്‍ ഹോര്‍മോണ്‍(എഎംഎച്ച്‌) ബ്ലഡ്‌ ടെസ്‌റ്റും അള്‍ട്രാ സൗണ്ടിലൂടെ നടത്തുന്ന ആന്‍ട്രാല്‍ ഫോളിക്കിള്‍ കൗണ്ടുമാണ്‌ സ്‌ത്രീകളുടെ അണ്ഡകോശങ്ങളുടെ ശേഖരത്തെ അളക്കാന്‍ സഹായിക്കുന്ന രണ്ട്‌ പരിശോധനകള്‍.

എഎംഎച്ച്‌ തോതിലെ കുറവ്‌ പ്രത്യുത്‌പാദനക്ഷമത കുറഞ്ഞ്‌ വരുന്നതിന്റെ ലക്ഷണമാണ്‌. പലപ്പോഴും വളരെ നിശ്ശബദ്‌മായി പ്രത്യേകിച്ച്‌ ലക്ഷണങ്ങളൊന്നും കാണിക്കാതെയാണ്‌ ഈ വന്ധ്യത ആരംഭിക്കുന്നത്‌. ചില സ്‌ത്രീകളില്‍ ആര്‍ത്തവമുറ കൃത്യമായി വരുമെങ്കിലും അവരുടെ പ്രത്യുത്‌പാദനത്തിനുള്ള കഴിവ്‌ സാരമായി ബാധിക്കപ്പെടാം.

ജനിതകപരമായ കാരണങ്ങള്‍ വളരെ ചെറുപ്പത്തില്‍ ആര്‍ത്തവവിരാമത്തിനും വന്ധ്യതയ്‌ക്കും കാരണമാകാം. നിരന്തരമായ സമ്മര്‍ദ്ദം, ഉറക്കമില്ലായ്‌മ, ചിലതരണം ഭക്ഷണക്രമങ്ങള്‍, പുകവലി, പാരിസ്ഥിതികമായ വിഷാംശങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവയും സ്‌ത്രീകളുടെ പ്രത്യുത്‌പാദനപരമായ ആരോഗ്യത്തെ ബാധിക്കാം. ജീവിതശൈലിയുമായും പരിസ്ഥിതിയുമായും ബന്ധപ്പെട്ട ഈ ഘടകങ്ങള്‍ ഹോര്‍മോണല്‍ അസന്തുലിതാവസ്ഥയ്‌ക്കും കാരണമാകാം.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ അമിതമായ ഉപയോഗം, ദീര്‍ഘ നേരം ഇരിക്കുന്നത്‌, അമിതമായ കഫൈന്‍ ഉപയോഗം, വേപ്പിങ്‌, പായ്‌ക്ക്‌ ചെയ്‌ത ഭക്ഷണത്തിലെ രാസവസ്‌തുക്കളുമായുള്ള നിരന്തര സമ്പര്‍ക്കം, സൗന്ദര്യ ഉത്‌പന്നങ്ങളുടെ അമിത ഉപയോഗം, പ്ലാസ്റ്റിക്കിലും കോസ്‌മെറ്റിക്‌സിലും കാണപ്പെടുന്ന എന്‍ഡോക്രൈനിനെ ബാധിക്കുന്ന രാസവസ്‌തുക്കള്‍ എന്നിവയും നേരത്തെയുള്ള ആര്‍ത്തവവിരാമത്തിലേക്ക്‌ നയിക്കാം.

ജീവിതശൈലി മാറ്റങ്ങളും നേരത്തെയുള്ള പരിശോധനകളും വന്ധ്യത ചികിത്സയില്‍ നിര്‍ണ്ണായകമാണെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. അകാലത്തിലുള്ള ആര്‍ത്തവവിരാമത്തിന്റെ കുടുംബചരിത്രമുള്ളവര്‍, പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോമുള്ളവര്‍, ക്രമം തെറ്റിയ ആര്‍ത്തവമുറകള്‍ ഉള്ളവര്‍ തുടങ്ങിയവരെല്ലാം ഇരുപതുകള്‍ക്ക്‌ അവസാനം തന്നെ പ്രത്യുത്‌പാദനക്ഷമത പരിശോധിക്കുന്നത്‌ നന്നായിരിക്കുമെന്നും ഡോ. ബീന കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308045/causes-of-menopause-in-women)