---
title: "'പരം പരം പരം പരം പരമസുന്ദരി ' ചന്ദ്രനെപ്പോലെ തിളങ്ങി, ജാൻവി കപൂർ"
english_title: "Janhvi Kapoor in a jasmine sari fashion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308030/janhvi-kapoor-in-a-jasmine-sari-fashion"
published_at: "2025-08-12T13:01:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689aedebd760c_janvvv.jpg"
keywords: []
---

# 'പരം പരം പരം പരം പരമസുന്ദരി ' ചന്ദ്രനെപ്പോലെ തിളങ്ങി, ജാൻവി കപൂർ

> **Lead Summary:** **[** ബോളിവുഡിന്റെ യുവതാരസുന്ദരി ജാൻവി കപൂർ, തന്റെ പുതിയ ചിത്രമായ 'പരം സുന്ദരി'യുടെ പ്രൊമോഷൻ പരിപാടിയിൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ വീണ്ടും ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. പാരമ്പര്യവും മോർഡൺ ഇഴചേർത്തുള്ള ജാൻവിയുടെ ഫാഷൻ സെൻസിന് വലിയ ആരാധകരുണ്ട് ഇത്തവണയും ആ പതിവ് തെറ്റിയില്ല.

## Article Content

**[** ബോളിവുഡിന്റെ യുവതാരസുന്ദരി ജാൻവി കപൂർ, തന്റെ പുതിയ ചിത്രമായ 'പരം സുന്ദരി'യുടെ പ്രൊമോഷൻ പരിപാടിയിൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ വീണ്ടും ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. പാരമ്പര്യവും മോർഡൺ ഇഴചേർത്തുള്ള ജാൻവിയുടെ ഫാഷൻ സെൻസിന് വലിയ ആരാധകരുണ്ട് ഇത്തവണയും ആ പതിവ് തെറ്റിയില്ല.

കരൺ തറാനി ഡിസൈൻ ചെയ്ത അതിമനോഹരമായ ഒരു മുല്ലപ്പൂ സാരിയായിരുന്നു ജാൻവിയുടെ വേഷം. ഓഫ്-വൈറ്റ് നിറത്തിലുള്ള ഈ സാരിയിൽ, മുല്ലപ്പൂ മൊട്ടുകൾ നൂലുകൊണ്ട് തുന്നിച്ചേർത്ത ഡിസൈനുകളും പിങ്ക് പൂക്കളും അതിന്റെ ഭംഗി വർധിപ്പിക്കുന്നു. സാരിക്ക് ഇണങ്ങുന്ന വിധത്തിൽ പിങ്കും ഓഫ്-വൈറ്റും ചേർന്ന നിറത്തിലുള്ള ബ്രാലെറ്റ് ശൈലിയിലുള്ള ബ്ലൗസാണ് താരം ധരിച്ചത്. ഈ മനോഹരമായ വസ്ത്രത്തിന് മാറ്റുകൂട്ടുന്നതിനായി പേൾ കമ്മലുകളും പൂവിന്റെ ഡിസൈനിലുള്ള ഒരു മോതിരവും ജാൻവി അണിഞ്ഞിരുന്നു 

> പിങ്ക് ഷെയ്ഡിലുള്ള ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചുള്ള ലളിതമായ മേക്കപ്പും, വേവ് ഹെയർ സ്റ്റൈൽ കൂടിയായപ്പോൾ താരത്തിന്റെ ലുക്കിന് പൂർണ്ണത നൽകി. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകം വൈറലായി. "ചന്ദ്രനെപ്പോലെ തിളങ്ങുന്നു", "ഇതാണ് യഥാർത്ഥ സുന്ദരി, നിങ്ങൾ ഞങ്ങളുടെ ഹൃദയം കീഴടക്കി" എന്നിങ്ങനെയുള്ള കമന്റുകളുമായി ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു. സാരിയുടെ മനോഹാരിതയെയും ജാൻവിയുടെ സൗന്ദര്യത്തെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.

[A post shared by Janhvi Kapoor (@janhvikapoor)](https://www.instagram.com/reel/DNGKbmYs3cM/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308030/janhvi-kapoor-in-a-jasmine-sari-fashion)