---
title: "വീട്ടുമുറ്റത്തെ കിണറ്റിൽ യുവതി മരിച്ച നിലയിൽ "
english_title: "Woman's body found in well in Tirumitakodu, Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308007/womans-body-found-in-well-in-tirumitakodu-palakkad"
published_at: "2025-08-12T11:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689add1b7c5b1_5.jpg"
keywords: []
---

# വീട്ടുമുറ്റത്തെ കിണറ്റിൽ യുവതി മരിച്ച നിലയിൽ 

> **Lead Summary:** **പാലക്കാട്: ** പാലക്കാട് തിരുമിറ്റക്കോടിൽ കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ രമണിയാണ് മരിച്ചത്. രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. യുവതിയുടെ മരണകാരണം വ്യക്തമല്ല.

## Article Content

**പാലക്കാട്: ** പാലക്കാട് തിരുമിറ്റക്കോടിൽ കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ രമണിയാണ് മരിച്ചത്. രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. യുവതിയുടെ മരണകാരണം വ്യക്തമല്ല.

അതേസമയം , യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസ്സുകാരൻ മരിച്ച സംഭവത്തിൽ യുവതിയെയും ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയിൽ ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പി.പി.ധനജയെയും ധനേഷിന്റെ അമ്മ ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയുമാണ് (71) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

ആറു വയസ്സുള്ള മകൻ ധ്യാൻകൃഷ്ണന്റെ മരണത്തിലാണ് അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഭർത്താവിന്റെ അമ്മ ശ്യാമള ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് 2 കുട്ടികളുമായി കിണറ്റിൽ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് ശ്യാമളയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ടു ദിവസം മുൻപാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. അറസ്റ്റിലായ ധനജയെ റിമാൻഡ് ചെയ്ത് കണ്ണൂർ വനിതാ ജയിലിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308007/womans-body-found-in-well-in-tirumitakodu-palakkad)