---
title: "സ്വർണം വാങ്ങാൻ ഇത് തന്നെ നല്ല ബെസ്റ്റ് ടൈം; തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറ‍ഞ്ഞു"
english_title: "Gold prices fell in the state for the second consecutive day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308003/gold-prices-fell-in-the-state-for-the-second-consecutive-day"
published_at: "2025-08-12T11:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ada2aca0e8_gold.jpg"
keywords: []
---

# സ്വർണം വാങ്ങാൻ ഇത് തന്നെ നല്ല ബെസ്റ്റ് ടൈം; തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറ‍ഞ്ഞു

> **Lead Summary:** **തിരുവനന്തപുരം:[** സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറ‍ഞ്ഞു. റെക്കോ‍ഡ് വിലയിൽ എത്തിയിരുന്നെങ്കിലും തുടർ ദിവസങ്ങളിൽ വില ഇടിയുകയാണ്. ഇന്നലെ 560 രൂപയും ഇന്ന് 640 രൂപയും പവന് കുറഞ്ഞു. ഇതോടെ 75000 ത്തിന് താഴേക്ക് സ്വർണവില എത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,360 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 8100 രൂപ നൽകേണ്ടി വരും.ശനിയാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു. നാല് ദിവസങ്ങളിലായി 1400 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. റെക്കോർഡ് വിലയായ 75760 വരെ എത്തിയ ശേഷമാണ് വില ഇടിയുന്നത്.

## Article Content

**തിരുവനന്തപുരം:[** സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറ‍ഞ്ഞു. റെക്കോ‍ഡ് വിലയിൽ എത്തിയിരുന്നെങ്കിലും തുടർ ദിവസങ്ങളിൽ വില ഇടിയുകയാണ്. ഇന്നലെ 560 രൂപയും ഇന്ന് 640 രൂപയും പവന് കുറഞ്ഞു. ഇതോടെ 75000 ത്തിന് താഴേക്ക് സ്വർണവില എത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,360 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 8100 രൂപ നൽകേണ്ടി വരും.ശനിയാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു. നാല് ദിവസങ്ങളിലായി 1400 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. റെക്കോർഡ് വിലയായ 75760 വരെ എത്തിയ ശേഷമാണ് വില ഇടിയുന്നത്.

വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9295 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7630 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5940 ആണ്. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 123 രൂപയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308003/gold-prices-fell-in-the-state-for-the-second-consecutive-day)