---
title: "ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു; വധു ദീര്‍ഘകാല പങ്കാളി ജോര്‍ജിന"
english_title: "Cristiano Ronaldo gets married; bride is long-term partner Georgina"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307997/cristiano-ronaldo-gets-married-bride-is-long-term-partner-georgina"
published_at: "2025-08-12T11:28:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ad87d4eb9f_ronaldo.jpg"
keywords: []
---

# ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു; വധു ദീര്‍ഘകാല പങ്കാളി ജോര്‍ജിന

> **Lead Summary:** **ലിസ്ബൺ: ** പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു. റൊണാൾഡോയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന സൂചന നൽകി ദീർഘകാല പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ് വിവാഹമോതിരത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

## Article Content

**ലിസ്ബൺ: ** പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു. റൊണാൾഡോയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന സൂചന നൽകി ദീർഘകാല പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ് വിവാഹമോതിരത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

റൊണാൾഡോ വിവാഹ അഭ്യർത്ഥന നടത്തിയെന്നും താൻ അത് സ്വീകരിച്ചെന്നും ജോർജിന ഇൻസ്റ്റയിലൂടെ ആരാധകരെ അറിയിച്ചു. എവിടെ വെച്ചാകും വിവാഹമെന്നതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല.വജ്രമോതിരം വിരലില്‍ അണിഞ്ഞുകൊണ്ടുള്ള ഫോട്ടോ പങ്കുവച്ചാണ് ജോർജിനയുടെ കുറിപ്പ്. കഴിഞ്ഞ 9 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

'CR7' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം കളിക്കളത്തിലെ വേഗത, പന്ത് നിയന്ത്രിക്കാനുള്ള കഴിവ്, ഗോൾ സ്കോറിംഗ് മികവ് എന്നിവയാൽ ശ്രദ്ധേയനാണ്. അഞ്ച് തവണ ബാലൺ ഡി'ഓർ (Ballon d'Or) പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹം, യൂറോപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നാല് തവണയും കരസ്ഥമാക്കി.

കരിയറിലെ പ്രധാന നാഴികക്കല്ലുകൾ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307997/cristiano-ronaldo-gets-married-bride-is-long-term-partner-georgina)