---
title: "വേടന്റെ ബലാത്സംഗ കേസ്;  പുലിവാൽ പിടിക്കാൻ പൊലീസില്ല, തുടർ നടപടി കോടതി തീരുമാനത്തിന് ശേഷം"
english_title: "Rapper Vedan's bail application in rape case after court decision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307988/rapper-vedans-bail-application-in-rape-case-after-court-decision"
published_at: "2025-08-12T10:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689acf654b4dd_vedan.jpg"
keywords: []
---

# വേടന്റെ ബലാത്സംഗ കേസ്;  പുലിവാൽ പിടിക്കാൻ പൊലീസില്ല, തുടർ നടപടി കോടതി തീരുമാനത്തിന് ശേഷം

> **Lead Summary:** കൊച്ചി:**[ ** റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീരുമാനത്തിന് ശേഷം മാത്രം നടപടിയെടുക്കുമെന്ന നിലപാടിൽ പൊലീസ്. വേടൻ ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും ആവർത്തിക്കുകയാണ് പൊലീസ്. വേടന്‍റെ മുൻകൂർ ജാമ്യ അപേക്ഷ അടുത്താഴ്ച കോടതി പരിഗണിക്കും. ഇതിന് ശേഷം മാത്രമായിരിക്കും നടപടിയെന്നും, എടുത്ത് ചാടി നിലപാടെടുത്ത് പുലിവാൽ പിടിക്കേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. പരാതിക്കാരിയായ യുവതിയുടെ മൊഴിയിൽ പറയുന്ന വേടന്റെ സുഹൃത്തുക്കളിൽ നിന്ന് പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

## Article Content

കൊച്ചി:**[ ** റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീരുമാനത്തിന് ശേഷം മാത്രം നടപടിയെടുക്കുമെന്ന നിലപാടിൽ പൊലീസ്. വേടൻ ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും ആവർത്തിക്കുകയാണ് പൊലീസ്. വേടന്‍റെ മുൻകൂർ ജാമ്യ അപേക്ഷ അടുത്താഴ്ച കോടതി പരിഗണിക്കും. ഇതിന് ശേഷം മാത്രമായിരിക്കും നടപടിയെന്നും, എടുത്ത് ചാടി നിലപാടെടുത്ത് പുലിവാൽ പിടിക്കേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. പരാതിക്കാരിയായ യുവതിയുടെ മൊഴിയിൽ പറയുന്ന വേടന്റെ സുഹൃത്തുക്കളിൽ നിന്ന് പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

തങ്ങളുടെ ബന്ധത്തെക്കുറിച്ച് സുഹൃത്തുക്കൾക്ക് അറിയാമെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലടക്കം എത്തിച്ചാണ് പീഡിപ്പിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തി ഈ സ്ഥലങ്ങളിലെത്തി പൊലീസ് പരിശോധന നടത്തിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വേടന്‍റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം വേടൻ രാജ്യം വിടാതിരിക്കാൻ ആണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു. വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307988/rapper-vedans-bail-application-in-rape-case-after-court-decision)